ന്യൂദല്‍ഹി : ഡീസല്‍വില അഞ്ചുരൂപവരെ ഉടന്‍ കൂട്ടാന്‍ ശുപാര്‍ശ. ഡീസല്‍വില 4-5 രൂപവരെ ഉടന്‍ കൂട്ടണമെന്നാണ് കിരിത് പരീഖ് സമിതിയുടെ ശുപാര്‍ശ.
വിപണിവിലയ്ക്ക് തുല്യമാകുന്നതുവരെ ലിറ്ററിന് പ്രതിമാസം ഒരു രൂപ വീതം കൂട്ടുകയോ സബ്സിഡി ആറ് രൂപയാക്കി നിജപ്പെടുത്തുകയോ വേണമെന്നാണ് സമിതിയുടെ ശുപാര്‍ശ.
മണ്ണെണ്ണയുടെയും പാചകവാതകത്തിന്റെയും വിലയില്‍ നേരിയ വര്‍ദ്ധനവ് വരുത്തണം, രണ്ട് വര്‍ഷത്തിനകം വിപണിക്കനുസരിച്ച് വില നിശ്ചയിക്കണം, ഡീസലും മണ്ണെണ്ണയും പാചകവാതകവും വില്പനക്കാരന്റെ കൈയിലെത്തുന്നത് വരെയുളള വിലയും വില്‍പ്പന വിലയും തമ്മിലുളള അന്തരം ഒഴിവാക്കണമെന്നുമുള്ള ധനമന്ത്രാലയത്തിന്റെ ആവശ്യം സമിതി നിരാകരിച്ചതായി വൃത്തങ്ങള്‍ അറിയിച്ചു.
അതേസമയം പെട്രോള്‍ വില ലിറ്ററിന് 1 രൂപ 50 പൈസ കുറച്ചേക്കും. തീരുമാനം രണ്ട് ദിവസത്തിനകം ഉണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: