ആലുവ: റെയില്‍വേ സ്ക്വയറിന് സമീപമുള്ള പ്രൈവറ്റ് റോഡില്‍ കൂടി നടന്നുപോയ അന്യസംസ്ഥാന തൊഴിലാളിയായ വഴിയാത്രക്കാരനെ തടഞ്ഞു നിര്‍ത്തി ആക്രമിച്ച് 2000 രൂപയും മൊബെയിലും കവര്‍ച്ച ചെയ്ത നാല്‍വര്‍ സംഘത്തെ ആലുവ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍, തലശ്ശേരി സ്വദേശി പുന്നാട് കരയില്‍ കൂളിചമ്പ്ര വീട്ടില്‍ ഹനീഫ മകന് നിസാര്‍ (36) കുളത്തുപുഴ, നെല്ലിമൂട് കരയില്‍ കൗസല്യഭവനില് ഓമനക്കൂട്ടന്‍ മകന് തൊരപ്പന് ഷാജി എന്നുവിളിക്കുന്ന ഷാജി ചെങ്ങമനാട് കല്ലാത്തുപ്പറമ്പില് വിട്ടില്‍ സുഗതകുമാര്‍ മകന് വിമല്‍ (26), ആലുവ എടയപ്പുറം കരയില്‍ മുസ്ലിം ജമായത്ത് പള്ളിക്ക് സമീപം വാടകയ്ക്ക് താമസിക്കുന്ന പുത്തന്‍ പുരയ്ക്കല്‍ വീട്ടില്‍ സലീമിന്റെ ഭാര്യ ഫാത്തിമാത്ത സുഹ്റ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച വൈകുന്നേരം മദ്ധ്യപ്രദേശ് സ്വദേശിയായ രമേഷ്കുമാര്‍ സെന്‍, റെയില്‍വേ സ്ക്വയറിന് സമീപമുള്ള പോക്കറ്റ് ഗാഡിന് കുട്ടി നടന്നു പോകുമ്പോള്‍ ഫാത്തിമാത്ത് സുഹ്റ കൈകാട്ടി വിളിച്ചു. അടുത്തെത്തിയ രമേഷിനെ മറ്റുള്ളവര്‍ വളഞ്ഞ് ആക്രമിക്കുകയും,. ബലമായി പോക്കറ്റിലുണ്ടായിരുന്ന 2000 രൂപയും മൊബെയില്‍ ഫോണും എടുത്ത് കടന്നുകളയുകയുമായിരുന്നു. ബി.ഹരികുമാര്‍, എസ്ഐ അനില്‍കുമാര്‍, സിജന് തുടങ്ങിയവര്‍ നടത്തിയ തിരച്ചിലിലാണ് പ്രതികളെ പിടികൂടിത്. കഴിഞ്ഞ മാസം ഇതേ റോഡിന് സമീപമുള്ള സെന്റ് ആന്റണീസ് മൊണാസ്ട്രിയിലെ വിശുദ്ധ സക്രാരി മോഷ്ടിക്കാന്‍ ശ്രമിച്ചതും ഇവര്‍തന്നെയാണ് എന്ന് പോലീസ് പറഞ്ഞു. തൊരപ്പന് ഷാജി നിരവധി മോഷണകേസുകളിലെ പ്രതിയാണ്. പ്രതികളെ ആലുവ ജൂഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: