മൂവാറ്റുപുഴ: ആശുപത്രിയിലെത്തിച്ച മൃതദേഹം ബലമായി കടത്തിക്കൊണ്ടു പോവുകയും ആശുപത്രിയില്‍ അക്രമം ചെയ്ത പത്തോളം പേര്‍ക്കെതിരെ പോലീസ് ജാമ്യമില്ലാ വകുപ്പെടുത്ത് കേസെടുത്തു. മൂവാറ്റുപുഴ മുളവൂര്‍ കീത്തടത്തില്‍(പള്ളീപ്പടിക്കല്) ഈബ്രാഹിമിന്റെ ഭാര്യ സൗദ(35) ന്റെ മൃതദേഹമാണ് ഇന്നലെ രാത്രിയോടെ സഹോദരനുംബന്ധുക്കളും ബലമായി മോര്‍ച്ചറിയില്‍ നിന്നും കടത്തിക്കൊണ്ടു പോവുകയും ആശുപത്രി നേഴ്സിംഗ് വിദ്യാര്‍ത്ഥിനിയായ യുവതിയെ കൈയ്യേറ്റം ചെയ്യുകയും സെക്യൂരിറ്റി ജീവനക്കാരെ മര്‍ദ്ദിക്കുകയും ആശുപത്രി ഉപകരണങ്ങള്‍ നശിപ്പിക്കുകയും ചെയ്തതിനെ തുടര്‍ന്ന് മൂവാറ്റുപുഴ നിര്‍മ്മല മെഡിക്കല്‍ സെന്റര്അധികാരികള് മൂവാറ്റുപുഴ പോലീസിനു പരാതി നല്‍കിയിരുന്നു.
പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് മൃതദേഹം സംസ്കരിക്കരുതെന്നാവശ്യപ്പെട്ട് പള്ളി അധികാരികള്‍ക്ക് കത്തു നല്‍കുകയും ഇതിനെ തുടര്‍ന്ന് മൃതദേഹം മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയില്‍ എത്തിച്ച്പോസ്റ്റ്മോര്ട്ടം നടത്തി തുടര്‍ന്നാണ് പള്ളിയില്‍ ഖബറടക്കിയത്. തിങ്കളാഴ്ച വൈകിട്ട് ആറരയോടെയാണ് വീട്ടമ്മ ഇരുചക്ര വാഹനം ഓടിക്കുന്നതിനിടയില്‍ കുഴഞ്ഞുവീണത്. ഉടന്‍ തന്നെ നിര്‍മല ആശുപതിര്യില് എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.
വാഹനത്തില്‍ നിന്ന് വീണാണ് മരിച്ചതെന്ന് വീട്ടമ്മയുടെ ബന്ധുക്കള്‍ ആശുപത്രി അധികൃതരോട് പറഞ്ഞതിനെ തുടര്‍ന്ന് മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റുകയും ഇതു സംബന്ധിച്ചുള്ള കത്ത് പോലീസിനു കൈമാറുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് ബന്ധുക്കള്‍ അപകടത്തില്‍ മരിച്ചതല്ല എന്ന് ആശുപത്രി അധികൃതരെ അറിയിച്ചു. എന്നാല്‍ പോലീസിന് കത്തു കൈമാറിയതോടെ പോലീസുമായി ബന്ധപ്പെടാനാണ് ഇവര്‍ നിര്‍ദ്ദേശിച്ചത്.
എന്നാല്‍ വീട്ടമ്മയുടെ സഹോദരനും ബന്ധുക്കളും മൃതദേഹം കാണണമെന്നാവശ്യപ്പെട്ടതോടെ മോര്‍ച്ചറി തുറന്നു കൊടൂക്കുകയും ചെയ്തു. അകത്ത് കയറിയവര്‍ മൃതദേഹം ബലമായി സ്ട്രെച്ചറില്‍ വെളിയിലേക്ക് കൊണ്ടൂ പോയി കാത്തുകിടന്ന വാഹനത്തില്‍ കയറ്റിക്കൊണ്ട് പോവുകയും ചെയ്തു. ഇതിനിടയിലാണ് ആശുപത്രിയില്‍ ആക്രമണം നടത്തിയത്. മൃതദേഹത്തോട് അനാദരവ് കാണിച്ചതിനും ആശുപത്രിക്കെതിരെ ആക്രമണം നടത്തിയിരിക്കുന്നതിനുമാണ് കേസെടുത്തിരിക്കുന്നത്. എന്നാല്‍ ആശുപത്രിയിലുണ്ടായ സംഭവം വാസ്തവ വിരുദ്ധ മാണെന്ന് വീട്ടമ്മയുടെ സഹോദരന് എം വി ഇബ്രാഹിം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: