ചെരിഞ്ഞു പതിക്കുന്ന വെളിച്ചത്തിന്റെ രേഖകള്‍ വസ്തുവിന്റെ നിഴലിനെ പതിന്മടങ്ങാക്കി പ്രതിഫലിപ്പിക്കും. യഥാര്‍ത്ഥത്തില്‍ നിഴലിന്റെ ഭീമാകാരത്വവും വസ്തുവിന്റെ ശരിയായ വലിപ്പവും തമ്മില്‍ ഒരു ബന്ധവും ഉണ്ടായിരിക്കില്ല. ചില മാധ്യമങ്ങള്‍ സൃഷ്ടിക്കുന്ന ഇരുണ്ട നിഴലുകള്‍ ഇത്തരത്തില്‍ വായനക്കാരെ വഴിതെറ്റിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ്.
രാജ്യം പൊതു തെരഞ്ഞടുപ്പിന്റെ ചൂടിലേക്ക് ഉണര്‍ന്നുകഴിഞ്ഞു. രണ്ടാള് കൂടിയാല്‍ രണ്ടാം മിനിറ്റില്‍ ഇപ്പോള്‍ ഉയരുന്ന ചോദ്യം മോദി വരുമോ എന്നതാണ്. അതായത് അടുത്ത പൊതു തെരഞ്ഞടുപ്പിനുശേഷം ബിജെപി നേതാവ് നരേന്ദ്ര മോദി പ്രധാനമന്ത്രിയാകുമോ എന്നര്‍ത്ഥം. ഈ സാഹചര്യത്തില്‍ തെരഞ്ഞടുപ്പ് അവലോകനക്കുറിപ്പുകള്‍ നല്‍കുക എന്നത് മാധ്യമങ്ങളുടെ വായനക്കാരോടുള്ള കടമയുമാണ്. എന്നാല്‍ മാധ്യമ ധാര്‍മ്മികതയുമായി ബന്ധപ്പെട്ട എല്ലാ സങ്കല്‍പ്പങ്ങളെയും കാറ്റില്‍ പറത്തിക്കൊണ്ട് മാതൃഭൂമി ആഴ്ചപ്പതിപ്പ് ഇക്കുറി നട്ടാല്‍ മുളക്കാത്ത നുണയുമായി പുറത്തിറങ്ങിയിരിക്കുന്നു. വെങ്കടേശ് രാമകൃഷ്ണന്മാരും കമല്‍ റാം സജീവുമാരും കൃത്യമായി ദിനപത്രങ്ങള്‍ പോലും വായിക്കാറില്ലേയെന്ന് വായനക്കാര്‍ ചോദിച്ചു പോകും ഈ ലക്കം കണ്ടാല്‍ . ബിജെപി വിരോധത്തിന്റെയും മോദി വിരോധത്തിന്റെയും കാര്യത്തില്‍ പണ്ടേ മാതൃഭൂമി മുന്നിലാണ്. എന്നാല്‍ ഇക്കുറി പത്രമുതലാളിയുടെ താത്പര്യം സംരക്ഷിക്കാനായിരിക്കണം മാതൃഭൂമി എല്ലാ അതിര്‍ത്തികളും ലംഘിക്കുന്നു.
പാര്‍ലമെന്റ് തെരഞ്ഞടുപ്പിന്റെ കൗണ്ട് ഡൗണ്‍ തുടങ്ങിയ സാഹചര്യത്തില്‍ തെരഞ്ഞടുപ്പ് വിശകലനങ്ങളുമായി പുറത്തിറങ്ങിയ മാതൃഭൂമിയില്‍ ലേഖകന്മാര്ക്കെല്ലാം ഒരേ സ്വരം. രാജ്യം നേരിടുന്ന ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി, സുരക്ഷാ ഭീഷണി, അഴിമതി തുടങ്ങിയവയൊന്നും ലേഖകര്‍ക്ക് തെരഞ്ഞടുപ്പ് വിഷയമേയല്ല.
കര്‍ണ്ണാടക മുതല്‍ യുപി വരെയുള്ള സംസ്ഥാനങ്ങളില്‍ വര്‍ഗ്ഗീയ ധ്രുവീകരണത്തിന് മോദിയും ബി ജെപിയും ശ്രമം നടത്തുന്നുവെന്നും ഇതെക്കുറിച്ച് മാസങ്ങള്‍ക്കു മുന്‍പ് ഒരു രഹസ്യപ്പോലീസുകാരന്‍ തനിക്ക് വിവരങ്ങള്‍ നല്‍കിയെന്നും വെങ്കടേശ് രാമകൃഷ്ണന് അവകാശപ്പെടുന്നു. രഹസ്യപ്പോലീസുകാരന്‍ അദ്ദേഹത്തോട് എന്താണ് പറഞ്ഞതെന്നറിയില്ല. എന്നാല്‍ തന്റെ വാദത്തെ ന്യായീകരിക്കാനായി വെങ്കടേശ് രാമകൃഷ്ണന് നിരത്തുന്ന ഉദാഹരണം കേട്ടാല്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ പോലും മൂക്കത്ത് വിരല്‍ വച്ച് പോകും. ഇത്തരത്തില്‍ വര്‍ഗ്ഗീയ ധ്രുവീകരണം നടത്താനുളള ബിജെപിയുടെയും മോദിയുടെയും ശ്രമങ്ങളുടെ ഭാഗമായാണത്രെ പാറ്റ്നയിലും ബോധ്ഗയയിലുമൊക്കെ സ്ഫോടനങ്ങളുണ്ടാക്കിയത്. യജമാനനു വേണ്ടിയുള്ള നുണ പ്രചരണത്തില്‍ ഗീബല്‍സിനെയും കടത്തിവെട്ടുന്നു വെങ്കടേശ് രാമകൃഷ്ണന്മാര്. ബോധ്ഗയയിലും പാറ്റ്നയിലും സ്ഫോടനങ്ങള്‍ നടത്തിയവരെ ഇതിനകം ബീഹാറിലെയും ജാര്‍ഖണ്ഡിലെയും പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ മുജാഹിദീന്‍ എന്ന ഭീകരസംഘത്തില്‍ പെട്ടവരാണിവര്. ഇനി നരേന്ദ്ര മോദിയാണ് ഇന്ത്യന്‍ മുജാഹിദ്ദീന്‍ എന്ന സംഘടനയെക്കൊണ്ട് ഇതെല്ലാം ചെയ്യിക്കുന്നത് എന്ന്തന്നെ ഇവര്‍ തട്ടിവിട്ടാലും അത്ഭുതപ്പെടാനില്ല.ബീഹാറിലും ജാര്‍ഖണ്ഡിലും ഭരണത്തിലിരിക്കുന്നത് ബിജെപി സര്‍ക്കാരുകളല്ല എന്നും ഓര്‍ക്കണം. കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സികളായ ഐ ബി, എന്‍ ഐ എ എന്നിവ നല്കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇരു സംസ്ഥാന സര്‍ക്കാരുകളും കേസന്വേഷണം മുന്നോട്ട് കൊണ്ട് പോകുന്നതും. എന്നിട്ടും വെങ്കടേശ് രാമകൃഷ്ണന് ആര്‍ക്കു വേണ്ടിയാണ് ഈ നുണ പ്രചരണം നടത്തുന്നതെന്നതാണ് മില്യണ്‍ ഡോളര്‍ ചോദ്യം.
ആധുനിക ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഹൈന്ദവ വത്കരണത്തെക്കുറിച്ചാണ് ജെ. രഘു തന്റെ ലേഖനത്തില്‍ പറയുന്നത്. പതിവു പോലെ രഘു ഇക്കുറിയും ഗാന്ധിജിയെ ആക്രമിച്ചു കൊണ്ടാണ് തന്റെ യുദ്ധം തുടങ്ങുന്നത്. ഒരു ഹിന്ദു സന്യാസിയെപ്പോലെ ജീവിച്ച മഹാത്മാ ഗാന്ധിയാണ് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഹൈന്ദവവത്കരണത്തിനു തുടക്കമിട്ടതെന്നാണ് രഘുവിന്റെ കണ്ടെത്തല്‍. എത്രമാത്രം ബാലിശമായും മുന്‍വിധികളോടെയുമാണ് ഇത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നത് എന്നതിന് ഉദാഹരണമാണ് രഘുവിന്റെ ലേഖനം. ഗാന്ധിജിയേയോ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ ചരിത്രത്തേയോ ലേഖകന്‍ ആഴത്തില്‍ പഠിച്ചിട്ടില്ലെന്ന് വ്യക്തം. ഗാന്ധിജിക്കു മുന്‍പുതന്നെ ഇന്ത്യന്‍ രാഷ്ട്രീയം ആഴത്തില്‍ ഹൈന്ദവ ആശയങ്ങളാല്‍ സ്വാധീനിക്കപ്പെട്ടിരുന്നുവെന്നതാണ് സത്യം. വശിറൗ രൗഹ്ൃല ശെ വേല െ്ീിഴലെേ യീിറ ീള ശിറശമി ിമശ്ിമഹശൊ എന്ന് പറഞ്ഞത് ഗാന്ധിജിക്കും ഏറെ മുന്‍പ് സ്വാമി വിവേകാനന്ദനാണ്. തീര്‍ച്ചയായും അഹിംസ, സത്യാഗ്രഹം തുടങ്ങിയ ആശയങ്ങള്‍ ഗാന്ധിജി സ്വീകരിച്ചത് ഹിന്ദു ദാര്‍ശനിക പദ്ധതിയില്‍ നിന്നായിരുന്നുവെന്നത് വസ്തുതയാണ്. പക്ഷെ അത് സാര്‍വ്വ ലൗകീകവും സാര്‍വ്വ ജെയിനെനവുമായിരുന്നുവെന്നും ഓര്‍ക്കണം.
സ്വാതന്ത്ര്യ സമരത്തെ ജനകീയമാക്കുന്നതില്‍ ഗാന്ധിജിയുടെ ഈ ദാര്‍ശനികത വലിയ പങ്കു വഹിക്കുകയും ചെയ്തിരുന്നു. സ്വാതന്ത്ര്യത്തിനു ശേഷവും ഗാന്ധിജിയുടെ ഈ രാഷ്ട്രീയ പദ്ധതികള്‍ക്ക് ജനകീയാംഗീകാരം ലഭിക്കുന്നുണ്ടെങ്കില്‍ അതിന്റെ സാര്‍വ്വ ജെയിനെനത കൊണ്ടു തന്നെയാണ്.ബിജെപി ഗാന്ധിജിയുടെ ഹൈന്ദവ വത്കരണമാണ് നടപ്പിലാക്കുന്നതെങ്കില്‍ രഘുവിനെപ്പോലുള്ളവര് അതില്‍ ഭയപ്പെടാനെന്തിരിക്കുന്നു. ഹിന്ദു ദാര്‍ശനിക പദ്ധതിയെയും സംസ്കാരത്തെയും ഗാന്ധിജി സമീപിച്ചത് ദേശീയ അസ്മിത എന്ന തരത്തിലായിരുന്നു. രഘുവിനെപ്പോലുള്ളവര് കാണുന്നതുപോലെ വിദ്വേഷത്തിന്റെ പ്രത്യയ ശാസ്ത്രം എന്ന നിലയിലായിരുന്നില്ല എന്നുമാത്രം. ഇക്കാര്യങ്ങള്‍ അറിയാത്തതു കൊണ്ടാകില്ല രഘു ഗാന്ധിജിക്കുമേല്‍ പോലും വിദ്വേഷത്തിന്റെ കരി വാരിത്തേക്കുന്നത്. നുണകളുടെയും അര്‍ദ്ധ സത്യങ്ങളുടെയും ഘോഷയാത്രയാണ് ലേഖനങ്ങളില്‍. അതിനു മറുപടി പറയുക എന്നതല്ല ഇവിടെ ഉദ്ദേശിക്കുന്നത്. തെരഞ്ഞടുപ്പ് രാഷ്ട്രീയത്തില്‍ നേരിട്ട് പക്ഷം പിടിക്കുന്നതിന്റെ ഭാഗമായാല്‍ പോലും മാതൃഭൂമി അതിന്റെ പത്ര പ്രവര്‍ത്തന പാരമ്പര്യത്തിനു നിരക്കാത്ത വിധത്തില്‍ അബദ്ധ പഞ്ചാംഗമായി അധപതിക്കുന്നത് ഖേദകരമാണ് എന്നു പറയാന്‍ മാത്രമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: