പാറ്റ്ന: ആറുപേരുടെ സ്ഫോടനത്തിനിരയായ സ്ഥലത്തു നിന്ന് ഇന്നലെ ഒരു ബോംബ് കൂടി കണ്ടെടുത്ത് നിര്‍വ്വീര്യമാക്കി. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അനില്‍ ഗോസ്വാമി സംഭവ സ്ഥലം സന്ദര്‍ശിക്കുന്നതിന് തൊട്ടു മുന്‍പാണ് ബോംബ് കണ്ടെത്തിയത്. ഗാന്ധിമൈതാനിയില്‍ കൂടുതല്‍ ബോംബുകള്‍ ഇനിയും ഉണ്ടായേക്കുമെന്ന് പോലീസ് അധികൃതര്‍ പറഞ്ഞു. സംശയകരമായ സാഹചര്യത്തില്‍ കാണുന്ന വസ്തുക്കള്‍ സ്പര്‍ശിക്കരുതെന്നും അത്തരത്തില്‍ എന്തെങ്കിലും കണ്ടെത്തിയാല്‍ പോലീസിനെ വിവരം അറിയിക്കണെമന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സ്ഫോടനങ്ങളെത്തുടര്‍ന്ന് സ്തംഭിച്ച ജനജീവിതം സാധാരണ നിലയിലേക്കു മടങ്ങി വരാന്‍ തുടങ്ങിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: