തൃശൂര്‍: കേരള കലാമണ്ഡലം അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. നവബര്‍ 9ന് കലാമണ്ഡലം വാര്‍ഷികത്തോടനുബന്ധിച്ച് നിയമസഭാ സ്പീക്കര്‍ ജി. കാര്ത്തികേയന് പുരസ്കാരങ്ങള്‍ സമ്മാനിക്കും. സദനം കൃഷ്ണന് കുട്ടിക്ക് ഫെലോഷിപ്പ് (25,000രൂപയും പ്രശസ്തി പത്രവും ഫലകവും), ചവറ പാറുകുട്ടിക്ക് കലാരത്നം(10,000രൂപയും പ്രശസ്തി പത്രവും) ലഭിക്കും.
കഥകളി വേഷത്തിന് ബാല സുബ്രഹ്മണ്യനും, സംഗീതത്തിന് പി.ജി രാധാകൃഷ്ണനും, മേളത്തിന് ഉണ്ണി കൃഷ്ണനും, കലാനിലയം ബാബുവിനും ലഭിക്കും. കോട്ടക്കല്‍ ബാലകൃഷ്ണന്(ചുട്ടി), ശ്രീധരന്നമ്പീശന്(തിമില), വിജയാമുകുന്ദന് (നൃത്തം).പി.ദാമോദരന്‍ നായര്‍ (കൃഷ്ണനാട്ടം), താമരക്കുടി കരുണാകരന് മാസ്റ്റര്‍(തുള്ളല്‍)കലാമണ്ഡലം അവാര്ഡുകളായ 15,000 രൂപയും പ്രശസ്തി പത്രവും പൊന്നാടയും ഇവര്‍ക്ക് ലഭിക്കും.
കലാമണ്ഡലം വൈശാഖ്(യുവ പ്രതിഭ)3000 രൂപയും പൊന്നാടയും, ഡോ. കല്‍പ്പറ്റ ബാലകൃഷ്ണന് മുകുന്ദ രാജ സ്മൃതി പുരസ്കാരം (5000 രൂപയും ഫലകവും പൊന്നാടയും) ഡോ. രാജശ്രീ വാരിയര്‍, ഡോ. വി.എസ് ശര്‍മ എന്റോവ്മെന്റ് (3000രൂപ) ഏറ്റുമാനൂര്‍ കണ്ണന്, ഭാഗവത കുഞ്ഞുണ്ണി തമ്പുരാന് എന്റോവ്മെന്റ് (3000രൂപ) എന്നിങ്ങനെയാണ് പുരസ്കാരങ്ങള്‍.
വൈസ് ചാന്‍സിലര്‍ ഡോ. പി.എന്‍ സുരേഷ്,വൈസ് ചെയര്മാന് പന്തളം സുധാകരന്, വാസന്തി മേനോന്, തുടങ്ങിയവര്‍ പത്ര സമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: