ധാക്ക: അടുത്ത പൊതുതെരഞ്ഞെടുപ്പ് കെയര്‍ടേക്കര്‍ സര്‍ക്കാരിന്റെ മേല്‍നോട്ടത്തിലായിരിക്കണമെന്ന് ആവശ്യപ്പെട്ട് ബംഗ്ലാദേശില്‍ പ്രതിപക്ഷ കക്ഷികള്‍ 60 മണിക്കൂര്‍ ബന്ദിന് ആഹ്വാനം ചെയ്തു. പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തെ തുടര്‍ന്നുണ്ടായ ആക്രമണങ്ങളില്‍ ആറ് പേര് മരിച്ചു
ഹര്‍ത്താല്‍ ഞായറാഴ്ച രാവിലെ മുതല്‍ ആരംഭിക്കും. ഹര്‍ത്താലിനു മുന്നോടിയാ ധാക്കയിലെ സുഹൃവാദി മൈതാനില്‍ നടന്ന ബഹുജന റാലി മുന്‍ പ്രധാനമന്ത്രിയും പ്രധിപക്ഷ നേതാവുമായ ഖാലിദ സിയ ഉദ്ഘാടനം ചെയ്തു. ബംഗ്ലാദേശ് നാഷനലിസ്റ്റ് പാര്‍ട്ടി, ജമാഅത്തെ ഇസ്ലാമി തുടങ്ങി 17 കക്ഷികളുടെ ആയിരക്കണക്കിന് പ്രവര്‍ത്തകരാണ് റാലിയില്‍ പങ്കെടുത്തത്.
ജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനു പകരം സ്വന്തം പാര്‍ട്ടിക്കാരുടെ അവകാശങ്ങളാണ് ഭരണകക്ഷിയായ അവാമി ലീഗ് സംരക്ഷിക്കുന്നതെന്ന് ഖാലിദ സിയ കുറ്റപ്പെടുത്തി. പ്രധാനമന്ത്രി ശൈഖ് ഹസീന ഏകാധിപതിയെ പോലെയാണ് പെരുമാറുന്നതെന്നാണ് ഖാലിദാസിയയുടെ ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: