പാറ്റ്ന: ആറുപേരുടെ മരണത്തിനിടയാക്കിയ സ്ഫോടനങ്ങള്‍ക്കു പിന്നില്‍ ഇന്ത്യന്‍ മുജാഹിദ്ദീന്‍ ആണെന്ന സംശയം ബലപ്പെടുന്നു. ഝാര്‍ഖണ്ഡില്‍ നിന്ന് സംശയകരമായ സാഹചര്യത്തില്‍ മൂന്നു പേരെ എന്‍ ഐ എ സംഘം കസ്റ്റഡിയിലെടുത്തു. ജയിലിലുള്ള ഇന്ത്യന്‍ മുജാഹിദ്ദീന്‍ നേതാവ് യാസിന് ഭട്കലിനെ കേസന്വേഷണത്തിനായി കസ്റ്റഡിയില്‍ വാങ്ങുന്നതിനും എന്‍ ഐ എ ശ്രമം തുടങ്ങി. ബീഹാര്‍ പോലീസ് പാറ്റ്നയില്‍ നിന്ന് നാലു പേരെ കസ്റ്റഡിയിലെടുത്തതിനു പിന്നാലെയാണ് ഝാര്‍ഖണ്ഡ് പോലീസ് റാഞ്ചിയില്‍ നിന്നും മൂന്നു ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഭീകരരെ പിടികൂടുന്നത്.
ഇവരെ ചോദ്യം ചെയ്തു വരികയാണ്. യാസിന് ഭട്കലിന്റെ വലംകയ്യായറിയപ്പെടുന്നയാളാണ് അക്തര്‍. മുസാഫര്‍ നഗര്‍ കലാപത്തിന് തിരിച്ചടി എന്ന നിലയിലാണ് സ്ഫോടനങ്ങള്‍ ആസൂത്രണം ചെയ്തതെന്നും അക്തറാണ് സ്ഫോടക വസ്തുക്കള്‍ എത്തിച്ചതെന്നും അന്‍സാരി അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയിട്ടുണ്ട്.
ചില സൂചനകള്‍ ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് ഇവര്‍ പിടിയിലായതെന്ന് റാഞ്ചി പോലീസ് കമ്മീഷണര്‍ പറഞ്ഞു.
സ്ഫോടക വസ്തുക്കള്‍, ഒരു പ്രഷര്‍ കുക്കര്‍, ഇന്ത്യന്‍ മുജാഹിദ്ദീന്‍ ലഘുലേഖകള്‍, എന്നിവയും റെയ്ഡില്‍ കണ്ടെടുത്തിട്ടുണ്ട്. അറസ്റ്റിലായവരില്‍ ഒരാളായ ഇംതിയാസ് അന്‍സാരി എന്നയാളുടെ വീട്ടില്‍ നിന്നാണ് ഇവരെ പിടികൂടിയത്. അക്തര്‍, കലീം എന്നീ ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഭീകരരാണ് പിടിയിലായിട്ടുള്ളമറ്റുള്ളവര്. സ്ഫോടനം നടക്കുന്ന സമയത്ത് അന്‍സാരി പാറ്റ്ന റെയില്‍വേ സ്റ്റേഷനു സമീപത്തുണ്ടായിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. റയില്‍വേ സ്റ്റേഷനില്‍ നടന്ന സ്ഫോടനത്തില്‍ പരിക്കേറ്റു ചികിത്സയില്‍ കഴിയുന്ന ഐനുല്‍ എന്നയാള്‍ക്കും സ്ഫോടനത്തില്‍ പങ്കുണ്ടെന്ന് പോലീസ് പറഞ്ഞു.
ഇയാള്‍ സ്ഫോടനത്തിന്റെ ഇരയാണെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ റയില്‍വേ സ്റ്റേഷനില്‍ ബോംബ് സ്ഥാപിച്ചത് ഐനുലും അന്‍സാരിയും ചേര്‍ന്നാണെന്ന് വ്യക്തമായിട്ടുണ്ട്.
ഇന്ത്യന്‍ മുജാഹിദ്ദീന്‍ എന്ന ഭീകര സംഘടനയിലെ രണ്ടാമനാണ് തഹ്സീന് അക്തര്‍. ഇയാള്‍ മോനു എന്ന പേരിലാണ് സാധാരണ അറിയപ്പെടാറുള്ളത്. ബോധ്ഗയ സ്ഫോടനങ്ങള്‍ക്കു പിന്നിലെ ആസൂത്രണവും ഇയാളുടെതായിരുന്നുവെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. ബീഹാറിലും ഝാര്‍ഖണ്ഡിലും അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: