ബെര്‍ലിന്‍: യൂറോപ്പില്‍ തിങ്കളാഴ്ച അനുഭവപ്പെട്ട ശക്തമായ കാറ്റില്‍ 13 പേര് കൊല്ലപ്പെട്ടു. നാശനഷ്ടങ്ങള്‍ കൂടുതലുണ്ടായ ജര്‍മ്മനിയില്‍ ആറു പേര് മരിച്ചു. ബ്രിട്ടണില്‍ അഞ്ചു പേരും ഡെന്മാര്ക്കിലും നെതര്ലാന്റ്സിലും ഒന്നു വീതവും മരണം റിപ്പോര്‍ട്ട് ചെയ്യുന്നു.
ഫ്രാന്‍സില്‍ ഒരു സ്ത്രീയെ തിരയില്‍ പെട്ട് കാണാതായി. മിക്കയിടങ്ങളിലും മരങ്ങള്‍ വീണ് വീടുകളും മറ്റും തകര്‍ന്നു. റോഡ് ഗതാഗതവും തടസ്സപ്പെട്ടിട്ടുണ്ട്. റെയില, വിമാന സര്‍വീസുകളും റദ്ദാക്കിയിരിക്കുകയാണ്.
ലണ്ടനിനെ ഏറ്റവും തിരക്കേറിയ ഹീത്രു വിമാനത്താവളത്തില്‍ നിന്ന് 130 വിമാനങ്ങളാണ് റദ്ദാക്കിയത്. ദോവര്‍ തുറമുഖത്ത് വന്‍ തിരകള്‍ രൂപപ്പെട്ടതിനെ തുടര്‍ന്ന് ഫ്രാന്‍സിലേക്കുള്ള ബോട്ട് സര്‍വീസുകളും നിര്‍ത്തിവച്ചു. ദക്ഷിണ ഇംണ്ടിലെ കെന്റ് ന്യുക്ലിയര്‍ പവര്‍ സ്റ്റേഷന്റെ രണ്ടു റിയാക്ടറുകള്‍ അടച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: