വാഷിങ്ടണ്‍: വിസാ ക്രമക്കേടുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ പ്രമുഖ സോഫ്ട്വെയര് കന്പനിയായ ഇന്‍ഫോസിസിന് 213 കോടി പിഴ ചുമത്താന്‍ അമേരിക്കന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.
തൊഴില്‍ വിസയിലല്ലാതെ സന്ദര്‍ശക വിസയില്‍ ജോലിക്കാരെ അമേരിക്കയില്‍ എത്തിച്ചതുമായി ബന്ധപ്പെട്ടാണ് പിഴ ചുമത്തുന്നതെന്ന് വാള് സ്ട്രീറ്റ് ജേര്‍ണല്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു. തൊഴില്‍ വിസ ലഭിക്കുന്നതിന് നിരവധി കടമ്പകളുണ്ട്.
എന്നാല്‍ സന്ദര്‍ശക വിസ ലഭിക്കുന്നതിന് അത്തരം സങ്കീര്‍ണ പ്രശ്നങ്ങളൊന്നും തന്നെ ഇല്ല. ഇതു മുതലെടുത്താണ് ഇന്‍ഫോസിസ് തട്ടിപ്പു നടത്തിയത്.
പിഴ ചുമത്തുന്നത് സംബന്ധിച്ച് ഇന്നു തന്നെ തീരുമാനം ഉണ്ടായേക്കും. ഹ്രസ്വമായ ബിസിനസ് സന്ദര്ശനാവശ്യങ്ങള്ക്കുള്ള ബി1 വിസ തങ്ങളുടെ കന്പനിയിലെ ജീവനക്കാര്‍ക്ക് നല്‍കിയതായി അമേരിക്കയിലെ ആഭ്യന്തര സുരക്ഷാ വകുപ്പ് കണ്ടെത്തിയിരുന്നു. ഗോള്‍ഡ്മാന്‍ സാഷ്സ് ഗ്രൂപ്പ്, വാള്‍മാര്‍ട്ട് സ്റ്റോര്‍സ്, സിസ്കോ സിസ്റ്റംസ് തുടങ്ങിയ ഭീമന് കന്പനികളെല്ലാം തന്നെ ഇന്‍ഫോസിസിന്റെ ഇടപാടുകാരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: