വിജയവാഡ: ആന്ധ്രയില്‍ തുടരുന്ന കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം 42 ആയി ഉയര്‍ന്നു. അഞ്ച് പേരെ കാണാതായിട്ടുമുണ്ട്.
200 മി.മീ. മഴ ലഭിച്ച പതിനാറ് ജില്ലകളിലാണ് കൂടുതലും ബാധിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി മഴയും വെള്ളപ്പൊക്കവും 4,190 ഗ്രാമങ്ങളെയാണ് ബാധിച്ചത്. റെയില്‍വേ ട്രാക്കുകളില്‍ വെള്ളം നിറഞ്ഞതിനാല്‍ 17 സര്‍വീസുകള്‍ റെയില്‍വേ റദ്ദാക്കി.
ഇതിനിടെ കൃഷി നാശം സംഭവിച്ചതിനെത്തുടര്‍ന്ന് നിസാമാബാദ്, നല്‍ഗൊണ്ട എന്നീ ജില്ലകളില്‍ രണ്ടു കര്‍ഷകര്‍ ആത്മഹത്യ ചെയ്തു. വിജയവാഡയിലെ ദുരിതാശ്വാസ ക്യാമ്പില്‍ ഒരു 20 കാരന് വൈദ്യുതാഘാതമേറ്റ് മരിച്ചിട്ടുമുണ്ട്.
വെള്ളപ്പൊക്കത്തുടര്‍ന്ന് ശ്രീകാക്കുളം, വിസിയനഗരം, വിശാഖപട്ടണം എന്നീ ജില്ലകളിലെ റോഡുകളില്‍ വെള്ളം നിറഞ്ഞിരിക്കുന്നതിനാല്‍ ചെന്നൈ-കൊല്‍ക്കത്ത ദേശീയ പാതയില്‍ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്.
ആറുദിവസത്തിനിടെ ചില സ്ഥലങ്ങളില്‍ മഴ ശമിച്ചെങ്കിലും വെള്ളപ്പൊക്കത്തെ തുടര്‍ന്നുണ്ടായ ചെറുനദികളിലും കുടിവെള്ള ടാങ്കുകളിലും, അരുവികളിലും വെള്ളം കെട്ടിക്കിടക്കുകയാണ്.
വെള്ളപ്പൊക്കത്തിനിരയായ ഓരോ കുടുംബത്തിനും 5,000 രൂപയും 10 കിലോ അരിയും വീതം വിതരണം ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: