കാസര്‍കോട്: വ്യാജരേഖ ചമച്ച് നല്കിയ സംഭവത്തില്‍ കലക്ട്രേറ്റ് ജീവനക്കാരനെ സസ്പെണ്റ്റ് ചെയ്തു. ബി.സെക്ഷനിലെ എല്‍ഡി ക്ളര്‍ക്ക് മൊയ്തീന്കുഞ്ഞിയെയാണ് ജില്ലാ കലക്ടര്‍ പി.എസ്.മുഹമ്മദ് സഗീര്‍ അന്വേഷണ വിധേയമായി സസ്പെണ്റ്റ് ചെയ്തത്. നാലുമാസം മുമ്പ് കാസര്‍കോട് താലൂക്ക് ഓഫീസിലാണ് നടപടിക്കാസ്പദമായ സംഭവം നടന്നത്. ഭൂമി തട്ടിപ്പ് കേസില്‍ വിജിലന്‍സ് അന്വേഷണം നേരിടുന്നയാള്‍ക്ക് വിവരാവകാശരേഖയില്‍ വ്യാജസ്കെച്ച് നിര്‍മ്മിച്ച് നല്‍കിയതിനാണ് നടപടി. വിജിലന്‍സിനും ഹൈക്കോടതിയിലും റവന്യു അധികൃതര്‍ പട്ടയമില്ലെന്ന് ബോധിപ്പിച്ച സംഭവത്തിലാണ് വ്യാജ സ്കെച്ച് നിര്‍മ്മിച്ചു നല്‍കിയത്. വിവരാവകാശ രേഖയായി പ്രതി ഇത് കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ ക്ളര്‍ക്കായ മൊയ്തീന് കുഞ്ഞിയും ജെ.എസ്.രാമകൃഷ്ണനും കുറ്റക്കാരെന്ന് കണ്ടെത്തി. ഇതേ തുടര്‍ന്നാണ് മുഹമ്മദ്കുഞ്ഞിയെ കലക്ട്രേറ്റിലേക്ക് സ്ഥലം മാറ്റിയത്. രാമകൃഷ്ണന് സര്‍വ്വീസില്‍ നിന്നും വിരമിച്ചതിനാല്‍ നടപടിയെടുക്കാന്‍ സര്‍ക്കാരിലേക്ക് എഴുതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: