കുത്തി വീഴ്ത്തിയും
തുമ്പിക്കൈ വീശിയും
തൂണുപോലുള്ള കാലുകള്‍ കൊണ്ട്
ചവുട്ടിയരച്ചും
ചിന്നം വിളിച്ചുമൊക്കെ
ഉടനെ
വാരിക്കുഴിയില്‍ വീഴ്ത്തിയില്ലെങ്കില്‍
വാരിക്കൊണ്ടുപോകും
തിരുവനന്തപുരം മുതല്‍
കാസര്‍കോഡ് വരെ
എന്നാല്‍
കുഴിച്ച് കുഴിച്ച്
താഴെയെത്തിയപ്പോള്‍
മുകളിലേക്കു തിരിച്ചുകയറാന്‍
വഴികളൊന്നും കണ്ടില്ല
കൊമ്പനാനകള്‍ അപ്പോള്‍
വാരിക്കുഴിക്കു മുകളില്‍
അഭിമുഖമായി വന്നുനിന്ന്
തുമ്പിക്കൈയുയര്‍ത്തി
എനിക്കു കുറ്റം വിധിച്ചു
അന്നേരമാണ്
ആദ്യമായി
എന്റെ ആദര്‍ശങ്ങള്‍ക്ക്
വിഷം തീണ്ടിയത്…
അജിതന് ചിറ്റാട്ടുകര
പ്രതികരിക്കാൻ ഇവിടെ എഴുതുക: