അബുജ: നൈജീരിയയിലെ വടക്കന്‍ മേഖലയില്‍ സൈന്യവുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ 95 ഭീകരര്‍ മരിച്ചു. ബോക്കോഹറാം ഭീകരരാണ് മരിച്ചവരെന്ന് സൈന്യം അറിയിച്ചു. ഭീകരര്‍ മിന്നലാക്രമണത്തിന് പദ്ധതിയിട്ടിരുന്നുവെന്ന വിവരത്തെ തുടര്‍ന്ന് നടത്തിയ സൈനിക നടപടിയാണ് ഏറ്റുമുട്ടലില്‍ കലാശിച്ചത്.
അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുള്ള വടക്കന്‍ സംസ്ഥാനങ്ങളില്‍ സൈനിക നടപടികളെത്തുടര്‍ന്ന് കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. തനതു സംസ്കാരത്തിനുവേണ്ടി വാദിക്കുന്നതും വിദ്യാഭ്യാസത്തെ എതിര്‍ക്കുന്നവരുമാണ് ബോക്കോ ഹറാം എന്ന ഭികര സംഘടന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: