ദമാസ്കസ്: സിറിയന്‍ തലസ്ഥാനമായ ദമാസ്കസിലുണ്ടായ കാര്‍ ബോംബ് സ്ഫോടനത്തില്‍ ഏഴ് കുട്ടികളടക്കം 40 പേര് മരിച്ചു. നിരവധിപേര്‍ക്ക് പരിക്കേറ്റു. വിമതര്‍ക്ക് സ്വാധീനമുള്ള സുഖ് വാദി ബരാദ നഗരത്തിലെ മുസ്ലീം പള്ളിക്ക് സമീപമായിരുന്നു സ്ഫോടനം.
സ്ഫോടനം നടക്കുമ്പോള്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിന്റെ സൈന്യം നഗരത്തിലുണ്ടായിരുന്നതായാണ് വിവരം. ഒസാമ ബിന്‍ സെയിദ് പളളിക്കു സമീപം കാറില്‍ സ്ഫോടക വസ്തുക്കള്‍ നിറയ്ക്കുന്നതിനിടെയണ് സ്ഫോടനം ഉണ്ടായതെന്ന് സ്റ്റേറ്റ് ന്യൂസ് ഏജന്‍സി സനാ റിപ്പോര്‍ട്ട് ചെയ്തു. സ്ഫോടനത്തില്‍ ഒരു തീവ്രവാദിയും കൊല്ലപ്പെട്ടതായാണ് കരുതുന്നത്.
സിറിയയില്‍ സര്‍ക്കാരും വിമതരും തമ്മില്‍ പ്രക്ഷോഭം ശക്തമാകുകയാണ്. നിരവധി പേരാണ് ഒരോ ദിവസവും ഇവിടെ മരിച്ചു വീഴുന്നത്. കഴിഞ്ഞ 31 മാസത്തിനിടെ അഭ്യന്തര സങ്കഷത്തില് 1,15,000 പേര് കൊല്ലപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: