ലണ്ടന്‍: ചിലന്തികള്‍ ബ്രിട്ടണിലെ സ്കൂള്‍ പൂട്ടിച്ചു. വെറും ചിലന്തികളല്ല, നല്ല ഉഗ്ര വിഷമുള്ള ചിലന്തികള്‍. ചിലന്തികളുടെ ശല്യം രൂക്ഷമായതിനെ തുടര്‍ന്ന് കഴിഞ്ഞ ബുധനാഴ്ച്ച സ്കൂള്‍ അടച്ചിട്ടുവെന്നും അവയെ തുരത്താനുള്ള ശ്രമം തുടരുകയാണെന്നും തെക്ക്-പടിഞ്ഞാറന്‍ ഇംഗ്ലണ്ടിലെ ഹയര്‍ സെക്കന്ററി സ്കൂളിലെ പ്രധാന അധ്യാപകനായ ഗ്ലോയുസിസ്റ്റേര്ശിറി പറഞ്ഞു.
ബ്ലാക്ക് വിഡോ സ്പൈഡര്‍ എന്ന് വിളിക്കുന്ന മാരക വിഷമുള്ള കറുത്ത ചിലന്തി കടിച്ചാല്‍ മരണം വരെ സംഭവിക്കാന്‍ സാധ്യതയുണ്ട്. പ്രാദേശിക ആരോഗ്യ വകുപ്പിന്റെ ഉപദേശത്തെ തുടര്‍ന്ന് സ്കൂള്‍ അടച്ചിടുകയായിരുന്നു. ചിലന്തി ഒരു കുട്ടിയെ പോലും കടിച്ചിട്ടില്ലായെന്ന് സ്കൂള്‍ അധികൃതര്‍ വ്യക്തമാക്കി. സ്റ്റിയോഡാറ്റാ നോബിലീസ് എന്ന വര്‍ഗത്തില്‍പ്പെട്ടതാണ് ഈ കറുത്ത ചിലന്തിയെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ബ്രിട്ടണില്‍ കണ്ടുവരുന്ന വളരെ അപകടകാരിയായ 12 ഇനം ചിലന്തികളില്പ്പെട്ടതാണ് ബ്ലാക്ക് വിഡോ സ്പൈഡറും. ഇത്രയൊക്കെ ഈ ചിലന്തിയെപ്പറ്റി പറയാമെങ്കിലും ഇതുവരെ ഇവന്റെ കടിയേറ്റ് ആരും മരിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കാലാവസ്ഥയിലുണ്ടായ വ്യത്യാസത്തെത്തുടര്‍ന്നാണ് ഇത്രയേറെ ചിലന്തികള്‍ സ്കൂളില്‍ ഒരുമിച്ച് കാണപ്പെട്ടതെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: