കൊല്ലം: സഹകരണബാങ്കുകളിലെ നിക്ഷേപങ്ങളെയും നിക്ഷേപകരെയും സംബന്ധിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്തണമെന്ന ആദായനികുതി വകുപ്പിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഉളവായിട്ടുള്ള ആശങ്ക പരിഹരിക്കാന്‍ യുക്തമായ നടപടി സ്വീകരിക്കുമെന്ന് സഹകരണവകുപ്പ് മന്ത്രി സിഎന്‍ ബാലകൃഷ്ണന്.
ചില സഹകരണബാങ്കുകളില്‍ വന്‍തോതില്‍ നിക്ഷേപങ്ങള്‍ എത്തിയതിനെ തുടര്‍ന്നാണ് വരുമാനസ്രോതസിനെക്കുറിച്ച് അന്വേഷിക്കാന്‍ കേന്ദ്രസര്‍ക്കാരും ആദായനികുതി വകുപ്പും തയ്യാറായതെന്ന് മന്ത്രി പറഞ്ഞു. സഹകരണവകുപ്പ് സംഘടിപ്പിച്ച സഹകാരി സമ്പര്‍ക്ക പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വനിതാ സംഘങ്ങളുടെയും പട്ടികജാതി പട്ടികവര്‍ഗ സംഘങ്ങളുടെയും സാമ്പത്തിക പിന്നോക്കാവസ്ഥയും മറ്റും പരിഹരിക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. ഈ സംഘങ്ങളുടെ പ്രവര്‍ത്തനത്തെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. ഇതിന്മേല് യുക്തമായ തീരുമാനം കൈക്കൊള്ളും. പ്രകാശ്ബക്ഷി കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കുന്ന പ്രശ്നമില്ലെന്നും മന്ത്രി അസന്നിഗ്ദ്ധമായി വ്യക്തമാക്കി.
സഹകരണമേഖലയെ സംരക്ഷിക്കാനും താഴെത്തട്ടിലുള്ളവര്‍ക്ക് നീതി ഉറപ്പാക്കാനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി പറഞ്ഞു. മണ്‍ട്രോതുരുത്ത് സര്‍വീസ് സഹകരണബാങ്കില്‍ പണം നിക്ഷേപിച്ച് വഞ്ചിതരായവര്‍ക്ക് ആശ്വാസം പകരാന്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. കരുനാഗപ്പള്ളി അര്‍ബന്‍ബാങ്ക് പ്രസിഡന്റ് ആര് രാമചന്ദ്രന്, കൊട്ടാരക്കര അര്‍ബന്‍ബാങ്ക് പ്രസിഡന്റ് കെആര്‍ ചന്ദ്രമോഹനന്, മയ്യനാട് ആര്‍സി ബാങ്ക് പ്രസിഡന്റ് ഡി ബാലചന്ദ്രന്, പുന്നത്തല സര്‍വീസ് സഹകരണബാങ്ക് പ്രസിഡന്റ് അഡ്വ. എ രാജീവ്, കലയ്ക്കോട് സര്‍വീസ് സഹകരണബാങ്ക് പ്രസിഡന്റ് എസ് സുഭാഷ്, കെ സേതുമാധവന് തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാബാങ്ക് പ്രസിഡന്റ് കെ സി രാജന് അദ്ധ്യക്ഷത വഹിച്ച മുഖാമുഖത്തില്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗം തൊടിയൂര്‍ രാമചന്ദ്രന്, മുന്‍മന്ത്രി സി.വി.പത്മരാജന് എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: