ചവറ: വിദ്യാര്‍ത്ഥിയെ ശാസിച്ച അധ്യാപകന് വിദ്യാര്‍ത്ഥി നേതാവിന്റെ മര്‍ദ്ദനം. ചവറ ഗവ.എച്ച്എസിലെ ിസ്റ്ററി വിഭാഗം അധ്യാപകനാണ് കെഎസ് യു പ്രവര്‍ത്തകന്റെ മര്‍ദ്ദനത്തിന് ഇരയായത്. ശാരിരിക അസ്വാസ്ഥ്യം അനുഭവപ്പെട്ട അധ്യാപകന് കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. ക്ലാസില്‍ ബഹളം വച്ചതിന് വിദ്യാര്‍ത്ഥിയെ ശാസിച്ച് ക്ലാസില്‍ നിന്നും പുറത്താക്കി. ഇതില്‍ പ്രകോപിതനായ ആക്കല്‍ സ്വദേശി റിനോഷ എന്ന കെഎസ്യു പ്രവര്‍ത്തകനാണ് സ്കൂളില്‍ ഉച്ചയൂണ് കഴിഞ്ഞ് സ്റ്റാഫ് റൂമില്‍ വിശ്രമിക്കുകയായിരുന്ന അധ്യാപകന് ശശിയെ സഹപ്രവര്‍ത്തകര്‍ നോക്കിനില്‍ക്കെ കഴുത്തിന് കുത്തിപിടിച്ച് മര്‍ദിക്കുകയും അസഭ്യം പറയുകയും ചെയ്തത്. പ്രകോപിതനായ ഇയാളെ അധ്യാപകര്‍ ഇടപെട്ട് പിടിച്ചുമാറ്റുകയായിരുന്നു. കുറ്റവാളിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പിടിഎയും ചവറ പോലീസ് സ്റ്റേഷനില്‍ പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: