ഗ്രെയ്റ്റര്‍ നോയിഡ: തന്റെ തന്നെ ലാപ്പ് റെക്കോര്‍ഡ് തകര്‍ത്തെറിഞ്ഞ് സെബാസ്റ്റിന് വെറ്റല്‍ ഇന്ത്യന്‍ ഗ്രാന്‍ഡ് പ്രിസിന്റെ പരിശീലന കാറോട്ട മത്സരത്തില്‍ ഒന്നാമതെത്തി.
ലൂയിസ് ഹാമില്ട്ടണ്, അലോണ്‍സോ, നിക്കോ റോസ്ബര്ഗ്ഗ്, ഫെലിപ്പെ മാസാ, കിമ്മി റായിക്കോണന് എന്നിവര്‍ക്ക് മുന്നിലായി ലോട്ടസിന്റെ റൊമെയിന്‍ ഗ്രോസ്ജീന് മൂന്നാമതായി ഫിനിഷ് ചെയ്തു.
പ്രധാന എതിരാളിയായ സ്പെയിനിന്റെ ഫെര്‍ണാണ്ടോ അലോണ്‍സോയെ 90 പോയിന്റിന് പിന്നിലാക്കി 297 പോയിന്റോടെ റെഡ് ബുള്ളിന്റെ വെറ്റല്‍ പട്ടികയില്‍ ഒന്നാമതാണ്.
റെഡ് ബുള്ളിന്റെ തന്നെ മാര്‍ക്ക് വെബ്ബര്‍ രണ്ട് സെക്ഷനിലും ഒന്നും രണ്ടും സ്ഥാനങ്ങള്‍ വീതം കരസ്ഥമാക്കി. വെബ്ബര്‍ സീസണിന്റെ അവസാനം ഫോര്‍മുല 1ല്‍ നിന്നും പുറത്തായിരുന്നു. ശനിയാഴ്ച്ചയാണ് അവസാന പരിശീലന മത്സരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: