ജിഹാന്: പുറത്താക്കപ്പെട്ട ചൈനീസ് നേതാവ് ബോ സിലായുടെ അപേക്ഷ കോടതി നിരസിച്ചു. അഴിമതിയെ തുടര്‍ന്ന് അധികാരം നഷ്ടപ്പെടുകയും ജീവപര്യന്തം ശിക്ഷയ്ക്ക് വിധിക്കപ്പെട്ടതിനുമെതിരെയാണ് ബോ കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചത്.
ചോങ്കിങ്ങിലെ പ്രമുഖ നേതാവായിരുന്ന സിലായിയെ കൈക്കൂലി, ധനാപഹരണം, അധികാര ദുര്‍വിനിയോഗം എന്നിവയുടെ പേരില്‍ ആഗസ്റ്റിലാണ് ശിക്ഷിച്ചത്.
ബിട്ടീഷുകാരനായ വ്യവസായി നീല്‍ ഹെവുഡിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സിലായിയുടെ ഭാര്യയെ ശിക്ഷിച്ചിരുന്നു. അതിനൊപ്പം അഴിമതി ആരോപണങ്ങളും ഉയര്‍ന്നതോടെയാണ് സിലായി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: