ലക്നൗ: ബിജെപിയുടെ ലോക്സഭാ തെരഞ്ഞെടുപ്പു പ്രചാരണത്തിന്റ ഭാഗമായി ഉത്തര്‍ പ്രദേശില്‍ പര്യടനം നടത്തുന്ന ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദി ഇന്നു ബുണ്ടേല്‍ ഖണ്ഡിലെ ഝാന്‍സിയില്‍ ജനങ്ങളെ അഭിസംബോധന ചെയ്യും. കാണ്‍പൂരില്‍ മോദിയുടെ റാലി ഗംഭീര വിജയമായിരുന്നു. പ്രതീക്ഷയുടെ ആ മോദി തരംഗം ബുണ്ടേല്‍ ഖണ്ഡിലേക്കും ഒഴികിയെത്തിക്കഴിഞ്ഞു.
സംസ്ഥാനത്തെ ബിജെപി നേതാക്കള്‍, ആയിരക്കണക്കിനു പാര്‍ട്ടി പ്രവര്‍ത്തകര്‍ എന്നിവര്‍ക്കൊപ്പം ലക്ഷോപലക്ഷം സാധാരണക്കാരും മോദിയുടെ പ്രസംഗവേദിയായ ഗവര്‍മെന്റ് ഇന്റര്‍ കോളേജ് ഗ്രൗണ്ടില്‍ തമ്പടിച്ചിരിക്കുകയാണ്. യുപിയിലെ വികസനം തൊട്ടുതീണ്ടാത്ത മേഖലകളിലൊന്നാണ് ബിഎസ്പി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ മായാവതിയുടെ തട്ടകമെന്നു വിശേഷിപ്പിക്കപ്പെടുന്ന ബുണ്ടേല്‍ഖണ്ഡ്. ദാരിദ്രം, പട്ടിണി, ജാതിവ്യവസ്ഥ എന്നിവയില്‍ നിന്നൊന്നും ബുണ്ടേല്‍ഖണ്ഡ് ഇന്നു മുക്തമായിട്ടില്ല. കനത്ത മഴയില്‍ കാര്‍ഷികവിളകള്‍ നശിച്ചതോടെ ഇവിടത്തെ യുവാക്കള്‍ സമീപ പ്രദേശങ്ങളായ അലഹബാദിലേക്കും ഭോപ്പാലിലെക്കുമൊക്കെ ജോലി തേടി പോകുകയാണ്. കലാവതികളുടെ രക്ഷകവേഷം കെട്ടി വീമ്പിളക്കി രാഹുല്‍ ഗാന്ധിയുടെ പൊള്ളത്തരങ്ങള്‍ കണ്ടുമടത്ത ഇവിടത്തെ ജനങ്ങള്‍ മോദിയുടെ വരവിനെ പ്രത്യാശയോടെ നോക്കിക്കാണുകയാണ്.
ഒരു കാലത്ത് ബിജെപിയുടെ ശക്തികേന്ദ്രമായിരുന്നു ബുണ്ടേല്‍ ഖണ്ഡ്. തൊണ്ണൂറുകളില്‍ ഇവിടത്തെ നാലു ലോക്സഭാ സീറ്റുകളിലും പാര്‍ട്ടി വിജയിച്ചിരുന്നു. പിന്നീട് ആധിപത്യം നഷ്ടപ്പെട്ടു. എങ്കിലും അടുത്തിടെ നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ഝാന്‍സി കോര്‍പ്പറേഷനിലെ പകുതിയിലേറെ സീറ്റു പിടിച്ചു ബിജെപി തിരിച്ചുവരവിന്റെ സൂചനകള്‍ നല്കി. ആ മുന്‍തൂക്കം മോദിയുടെ വരവോടെവമ്പന് വിജയമാക്കിമാറ്റാനാവുമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: