വാഷിങ്ങ്ടണ്‍: പാകിസ്ഥാന് പ്രധാനന്ത്രി നവാസ് ഷെരീഫിനോട് 26/11 ല്‍ നടന്ന മുംബൈ ഭീകരാക്രമണ കേസിലെ പ്രതികളുടെ വിചാരണ നടത്താന്‍ കാലതാമസം നേരിടുന്നത് എന്തുകൊണ്ടാണെന്ന് യുഎസ് പ്രസിഡന്റ് ബരാക് ഒബാമ ചോദിച്ചു. അമേരിക്ക സന്ദര്‍ശിക്കുന്ന ഷെരീഫുമായി നടന്ന കൂടിക്കാഴ്ച്ചയില്‍ ഒബാമ തമാശക്ക് ഇപ്രക്കാരം ചോദിച്ചതായി പാക് പ്രധാനമന്ത്രി തന്നെയാണ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞതും.
മെയ് മാസത്തില്‍ പാക് പ്രധാനമന്ത്രിയായതിനു ശേഷമുള്ള ആദ്യ അമേരിക്കന്‍ സന്ദര്‍ശനമാണ് ഷേരിഫിന്റേത്. രണ്ടു മണിക്കൂര്‍ നീണ്ടു നിന്ന ചര്‍ച്ചയില്‍ ട്രോണ്‍ ആക്രമണവും ഇന്ത്യ-പാക് അതിര്‍ത്തി പ്രശ്നവും ഭീകരവാദവും ചര്‍ച്ചാ വിഷയമായതായി ഷെരീഫ് വ്യക്തമാക്കി. മുബൈ ഭീകരവാദ കേസുകളിലെ വിചാരണ ആരംഭിക്കാത്തതെന്തുകൊണ്ടാണെന്ന് ഒബാമ ചോദിച്ചു എന്ന് പറഞ്ഞതല്ലാതെ ഈ വിശഷയത്തെ പറ്റി മറ്റൊന്നും ഷെരീഫ് പറയാതിരിക്കാന്‍ ശ്രദ്ധിച്ചു. 2008 ല്‍ നടന്ന മുബൈ ഭീകരാക്രമണത്തില്‍ 166 പേര് മരിച്ചതില്‍ ആറ് അമേരിക്കക്കാരുമുണ്ട്.
കാശ്മീര്‍ വിഷയത്തെപ്പറ്റി ഒബാമയുമായി ദീര്‍ഘനേരം ചര്‍ച്ച നടത്തിയതായും ഇന്ത്യ-പാക് അതിര്‍ത്തി പ്രശ്നത്തില്‍ അമേരിക്ക അഭിപ്രായം പറയില്ലായെന്നും ഷെരീഫ് കൂട്ടിച്ചേര്‍ത്തു. കാശ്മീര്‍ വിഷയത്തെ സംബന്ധിച്ചും കൂടുതലൊന്നും ഷെരീഫ് വെളിപ്പെടുത്തിയില്ല. ഇന്ത്യയുമായുള്ള സംഘര്‍ഷം ലഘൂകരിക്കുകയെന്ന ബുദ്ധിപരമായ വഴിയാണ് ഷെരീഫ് സ്വീകരിക്കുന്നത്. വിദ്യാഭ്യാസം, സാമൂഹ്യക്ഷേമം എന്നീ മേഖലകളില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നത് ഏഷ്യന്‍ ഉപഭൂഖണ്ഡത്തിന് ഗുണകരമാകുമെന്നും ഒബാമ അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: