ആദൂറ്‍: വീട്ടുജോലിക്കാരിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ ഗൃഹനാഥന് അറസ്റ്റില്‍. കാനത്തൂരിലെ കെ.പി.ശശിധരന് നായരെ (55)യാണ്ആദൂറ് സിഐ അനില്‍കുമാര്‍ അറസ്റ്റ് ചെയ്തത്. ബല്‍ത്തങ്ങാടിയിലെ ൧൭ കാരിയുടെ പരാതിയിലാണ് കേസെടുത്തത്. മൂന്ന് വര്‍ഷം മുമ്പാണ് മാതാപിതാക്കള്‍ക്കൊപ്പം പെണ്‍കുട്ടി ശശിധരന് നായരുടെ വീട്ടിലേക്ക് ജോലിക്ക് എത്തിയത്. രണ്ടുവര്‍ഷം മുമ്പ് മകളെ ജോലിക്ക് നിര്‍ത്തി മാതാപിതാക്കള്‍ പോവുകയായിരുന്നു. വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പെണ്‍കുട്ടിയെ നിരന്തരം പീഡിപ്പിച്ചുവെന്നാണ് പരാതി. പ്രതിയെ കോടതിയില്‍ ഹാജരാക്കി രണ്ടാഴ്ച്ചത്തേക്ക് റിമാണ്റ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: