മെല്‍ബണ്‍: ടെന്നീസ് രാജകുമാരന് റോജര്‍ ഫെഡറര്‍ കളികളത്തില്‍ നിന്ന് വിരമിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നില്ലെന്ന് ടെന്നീസ് ഇതിഹാസം റോഡ് ലാവര്‍.
2013ല്‍ ടെന്നീസില്‍ നിന്ന് സ്വിസ് താരം വിടപറയുമെന്ന് പലയിടങ്ങളില്‍ നിന്നായി വാര്‍ത്ത ഉയര്‍ന്നിരുന്നു. എന്നാല്‍ അടുത്ത വര്‍ഷം ഓസ്ട്രേലിയന്‍ ഓപ്പണും ഫെഡറര്‍ കരസ്ഥമാക്കുമെന്നാണ് എഴുപതഞ്ചുകാരനായ ലാവറിന്റെ പക്ഷം.
കലണ്ടര്‍ വര്‍ഷത്തില്‍ രണ്ട് ഗ്രാന്‍ഡ് സ്ലാമുകള്‍ സ്വന്തമാക്കിയ ഏക താരമാണ് ലാവര്‍. ഏതൊരു തരത്തിലായാലും മുപ്പത്തി രണ്ട് കാരനായ ഫെഡററെ സംബന്ധിച്ച് ഇത് കഠിനമേറിയ കാലമാണെന്ന് ലാവര്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
മെല്‍ബണില്‍ വച്ച് ലാവറിന്റെ ആത്മകഥയായ എ മെമയറിന്റെ പ്രകാശനത്തിലാണ് അദ്ദേഹം ഈ കാര്യം അറിയിച്ചത്. ഒരാളുടെ കഴിവിനെ അളക്കുകയെന്നുള്ളത് പ്രയാസമേറിയ കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: