ന്യൂദല്‍ഹി: ലോകത്തെ മറ്റു രാജ്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ ഇന്ത്യയുടേയും ചൈനയുടേയും ബന്ധം സമാനതകളില്ലാത്തതാണെന്ന് പ്രധാനമന്ത്രി മന്മോഹന് സിംഗ് പറഞ്ഞു.
ഇരു രാജ്യങ്ങളും സാംസ്ക്കാരികമായ പാരമ്പര്യങ്ങള്‍ മുറുകെ പിടിക്കുന്നവരാണെന്നും പ്രധാനമന്ത്രി പറഞ്ഞു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ക്കൂളില്‍ നടന്ന ചടങ്ങ് അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്നലെ ഇരു രാജ്യങ്ങളും തമ്മില്‍ അതിര്‍ത്തി സുരക്ഷാ സഹകരണ കരാര്‍ ഒപ്പു വച്ചിരുന്നു.
ഇന്ത്യയും ചൈനയും പങ്കു വച്ചത് പൊതു താല്പര്യാര്ത്ഥമുള്ള കാര്യങ്ങളാണെന്നും കരാറിലൂടെ തുറന്ന സഹകരണത്തിനുള്ള സാധ്യതകള്‍ക്കാണ് വഴി വച്ചിരിക്കുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഇരു ഭാഗത്തു നിന്നും മറ്റുള്ളവരുടെ താല്പര്യങ്ങള് പരിഗണിക്കുന്നതിന്റെ ആവശ്യകത കൂടി അദ്ദേഹം അറിയിച്ചു.
ആഗോള വളര്‍ച്ചയ്ക്ക് ഇന്ത്യയും ചൈനയും വഹുക്കുന്ന പങ്ക് വളരെ വലുതാണ്. അതു കൊണ്ട് തന്നെ ആഗോള സാമ്പത്തികത്തിലും ഇരു കൂട്ടര്‍ക്കും പ്രതിഫലനം ശ്രിഷ്ടിക്കാന്‍ കഴിയുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചൈനയുടെ ഉയര്‍ച്ചയേയും ഇന്ത്യ സ്വാഗതം ചെയ്തു. എന്നാല്‍ പഴഞ്ചന്‍ സിദാന്ധങ്ങള് ഏറെ കാലത്തേയ്ക്ക് ശാശ്വതമല്ലെന്നും പ്രധാനമന്ത്രി വിശദമാക്കി.
ഊര്‍ജ വികസനത്തിന് ഇരു രാജ്യങ്ങളും സഹകരിക്കണമെന്നും അതിര്‍ത്തിയിലെ പ്രശ്നങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: