കൊച്ചി: കൊച്ചി നഗരസഭയുടെ അവസാനത്തെ ചെയര്‍മാനും കോര്‍പ്പറേഷന്റെ അഞ്ചാമത്തെ മേയറുമായിരുന്ന എ.കെ.ശേഷാദ്രി (80) അന്തരിച്ചു. നഗരത്തിലെ കായിക, സാമുദായിക, സാംസ്കാരിക സംഘടനാ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യവുമായിരുന്നു അദ്ദേഹം.
1932 ജൂലായ് 26 ന് പാലക്കാട് ജില്ലയിലെ അയിലൂര്‍ ഗ്രാമത്തിലെ ശേഷാദ്രി കൃഷ്ണയ്യരുടെയും പച്ചനായിക അമ്മാളുടെയും ആറ് മക്കളില്‍ മൂന്നാമനായാണ് ശേഷാദ്രിയുടെ ജനനം. “ലോ കൃഷ്ണയ്യര്‍” എന്ന് അറിയപ്പെട്ടിരുന്ന അച്ഛന് എ.എസ്. കൃഷ്ണയ്യര്‍ എറണാകുളം ബാറിലെ പ്രഗല്ഭനായ ക്രിമിനല്‍ വക്കീലായിരുന്നു.
ഭാര്യ: സ്വര്‍ണം ശേഷാദ്രി. മക്കള്‍: രാധ മാധവ് ഗീതാ ഗോപാലകൃഷ്ണന്, ഡോ. എ.എസ്. രാമകൃഷ്ണന് (അഡയാര്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ട്). മരുമക്കള്‍: മാധവ് മോഹന്‍, പി. ഗോപാലകൃഷ്ണന്, ഡോ. മീനാക്ഷി വി.വി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: