പറവൂര്‍ : എന്‍ എച്ച് 17ല്‍ 45 മീറ്റര്‍ ഭൂമി ഏറ്റെടുക്കണമെന്നും ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്ന 30 മീറ്റര്‍ ഭൂമിയുടെ ഇരുവശവും ഏഴര മീറ്റര്‍ കൂടി ഭൂമി ഏറ്റെടുക്കണമെന്ന സര്‍ക്കാര്‍ തീരുമാനത്തെ പറവൂര്‍ ടി ബി യില്‍ ചേര്‍ന്ന എന്‍ എച്ച് 17 സംയുക്ത സമര സംഘാടക സമിതി ശക്തമായി പ്രതിഷേധിച്ചു.
എന്‍ എച്ച് 17 ന്റെ അംഗീകൃത റോഡ് മാപ്പില്‍ മീഡിയ അടക്കം 4 വരി പാത നിര്‍മ്മിക്കാമെന്നിരിക്കെ 35 വര്‍ഷം മുമ്പ് 30 മീറ്റര്‍ വീതി വിട്ടുകൊടുത്ത സ്ഥലമുടമകളെയും എന്‍ എച്ച് 17 പ്രാവര്‍ത്തികമായാല്‍ നാട്ടില്‍ വലിയ വികസനം സാദ്ധ്യമാകുമെന്ന് പ്രതീക്ഷിച്ചിരുന്ന ജനങ്ങളെയും സര്‍ക്കാര്‍ നിരാശപ്പെടുത്തിയിരിക്കുകയാണ്. 30 മീറ്റര്‍ വീതിയില്‍ 4 വരി പാത നിര്‍മ്മിക്കുന്നതിന് കേന്ദ്ര ഗവണ്മെന്റിന് തടസ്സമില്ലായെന്നും കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രി ഓസ്കാര്‍ ഫെര്‍ണാണ്ടസ് കേരളത്തില്‍വന്ന പരസ്യമായി പ്രഖ്യാപിച്ചശേഷമാണ് സര്‍ക്കാരിന്റെ ഈ പുതിയ തീരുമാനം. ഈ തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് ഇടപ്പിള്ളിമുതല് മൂത്തകുന്നം വരെ 28-ന് ഹര്‍ത്താല്‍ നടത്തുമെന്ന് ഇന്നലെ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ മുന്‍ എം എല്‍ എ പി രാജു, നഗരസഭ മുന്‍ ചെയര്മാന് എന്‍ എ അലി, സി എന്‍ രാധാകൃഷ്ണന്, കെ വി അറുമുഖന്, കെ വി സത്യന്മാസ്റ്റര്, കെ സി രാജീവ് തുടങ്ങിയവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: