ആലപ്പുഴ: സംസ്ഥാന പുരുഷ-വനിതാ ഇന്റര്‍ ക്ലബ് പവര്‍ ലിഫ്റ്റിങ് മത്സരങ്ങള്‍ സമാപിച്ചു. പുരുഷ വിഭാഗത്തില്‍ 54 പോയിന്റ് നേടി ആലപ്പുഴ ആലപ്പി ജിം ടീം ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി. 53 പോയിന്റ് നേടിയ ടീം ജിംപാക്ക് തൃശൂര്‍ രണ്ടാം സ്ഥാനവും, 45 പോയിന്റ് നേടിയ ഗോള്‍ഡസ് ജിംനേഷ്യം കോഴിക്കോട് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
വനിതാ വിഭാഗത്തില്‍ 48 പോയിന്റ് നേടി ടീം ജിംപാക്ക് തൃശൂര്‍ ചാമ്പ്യന്‍ഷിപ് കരസ്ഥമാക്കിയപ്പോള്‍ 36 പോയിന്റ് നേടി എസ്എസ്ബിഎച്ച്എസ്എസ് തിരുവനന്തപുരം രണ്ടാം സ്ഥാനവും, 31 പോയിന്റ് നേടി ഗോള്‍ഡസ് ജിംനേഷ്യം കോഴിക്കോട് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഇന്റര്‍ ക്ലബ് ഓവറോള്‍ കിരീടം 101 പോയിന്റ് നേടി ടീം ജിംപാക്ക് തൃശൂര്‍ കരസ്ഥമാക്കിയപ്പോള്‍, 76 പോയിന്റ് നേടിയ ആലപ്പി ജിം മൂന്നാംസ്ഥാനവും കരസ്ഥമാക്കി.
ഇന്റര്‍ ക്ലബ് സ്ട്രോങ്മാന് കേരളയായി ടീം ജിംപാക്കിലെ പി.എസ്. സുബീഷും, സ്ട്രോങ്ങ് വിമന്‍ ഓഫ് കേരളയായി ടീം ജിംപാക്കിലെ സുമി ജോര്‍ജിനെയും തെരഞ്ഞെടുത്തു. നഗരസഭാ ചെയര്‍പേഴ്സണ്‍ മേഴ്സി ഡയാന മാസിഡോ ട്രോഫികള്‍ വിതരണം ചെയ്തു. ജില്ലാ പവര്‍ലിഫ്റ്റിങ് അസോസിയേഷന് പ്രസിഡന്റ് കുര്യന് ജയിംസ് അധ്യക്ഷത വഹിച്ചു. ആലപ്പുഴ രാമവര്‍മ ക്ലബ് പ്രസിഡന്റ് ഫിലിപ് എബ്രഹാം, സംസ്ഥാന പവര്‍ലിഫ്റ്റിങ് വൈസ് പ്രസിഡന്റ് അജിത്.എസ്.നായര്‍ എന്നിവര്‍ ആശംസാ പ്രസംഗം നടത്തി.
സംസ്ഥാന പവര്‍ലിഫ്റ്റിങ് അസോസിയേഷന് സെക്രട്ടറി വേണു. ജി.നായര്‍ സ്വാഗതവും സംസ്ഥാന പവര്‍ലിഫ്റ്റിങ് അസോസിയേഷന് പ്രസിഡന്റ് പി.ജെയജോസഫ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: