വാഷിംഗ്ടണ്‍: ഡ്രോണ്‍ ആക്രമണങ്ങള്‍ ഭീകരര്‍ക്കെതിരെ നടത്തുന്നതാണെന്നും അതിനാല്‍ അതിന് ന്യായീകരണമുണ്ടെന്നും ഫലവത്താണെന്നും ഒബാമ ഭരണകൂടം വിശദമാക്കി.
നേരത്തെ ഡ്രോണ്‍ ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്ന് പാക്കിസ്ഥാന് ആവശ്യപ്പെട്ടിരുന്നു. ആക്രമണത്തെ തുടര്‍ന്ന് നിരവധി സാധാരണക്കാര്‍ കൊല്ലപ്പെട്ടിരുന്നു. ആക്രമണങ്ങളിലുണ്ടായ അത്യാഹിതങ്ങളുടെ കണക്കെടുക്കുന്നതിന് രണ്ട് സംഘങ്ങളെ അമേരിക്ക നിയോഗിച്ചിരുന്നു.
അംനെസ്റ്റി ഇന്റര്‍നാഷണലിനേയും മനുഷ്യ അവകാശ സംഘത്തേയുമാണ് ഈ ചുമതല ഏല്‍പ്പിച്ചിരുന്നത്. ഇതില്‍ അംനെസ്റ്റി കണക്കനുസരിച്ച 29 സാധാരണക്കാരാണ് ഒമ്പത് പാക്കിസ്ഥാന് അക്രമണങ്ങളിലൂടെ കൊല്ലപ്പെട്ടത്. മനുഷ്യാവകാശ സംഘത്തിന്റെ കണക്കനുസരിച്ച് ആറ് യെമന്‍ ആക്രമണങ്ങളിലായി 82 പേരാണ് മരിച്ചത്.
ഇത്തരം ആക്രമണം നടത്തുമ്പോള്‍ സാധാരണക്കാര്‍ക്ക് ഹാനി സംഭവിക്കാതിരിക്കാന്‍ ശ്രമിക്കുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കാര്‍ണെ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: