ഡറാഡൂണ്‍: ഉത്തരാഖണ്ഡിലെ പ്രമുഖ വിനോദ സഞ്ചാര മേഖലയായ നൈനിറ്റാളില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 17 പേര് മരിച്ചു. 33 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ പത്ത് പേരുടെ നില ഗുരുതരമാണ്. ബാരാപത്തറില് ഒരു വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്.
അന്‍പത് പേരാണ് ബസിലുണ്ടായിരുന്നത്. സ്വദേശമായ ഉത്തര്‍പ്രദേശിലെ അംറോഹയിലേക്ക് മടങ്ങുകയായിരുന്നു സംഘം. തിങ്കളാഴ്ച വൈകിട്ട് 5.30 മണിയോടെയാണ് അപകടം ഉണ്ടായത്. 14 പേര് സംഭവ സ്ഥലത്ത് വച്ച് തന്നെ മരണമടഞ്ഞു.
മറ്റു മൂന്ന് ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. അപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 50000 രൂപ നഷ്ട പരിഹാരം നല്‍കണമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി വിജയ് ബഹുഗുണ നൈനിറ്റാള്‍ ജില്ലാ മജിസ്ട്രേറ്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പരിക്കേറ്റവര്‍ക്ക് 20000 രൂപയുടെ അടിയന്തര ധനസഹായം നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: