ജമ്മു: പാക്കിസ്ഥാന് വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. ജമ്മുവിലെ ആര്.എസ്.പുര സെക്ടറിലെ നിക്കോവാര്, അബ്ദുലിയന്‍ മേഖലകളിലാണ് പാക് സൈന്യം വെടിവയ്പു നടത്തിയത്. 82 എം.എം മോര്‍ട്ടാറുകളും റോക്കറ്റുകളുമാണ് പാക്കിസ്ഥാന് പ്രയോഗിച്ചത്. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു. ഇരു ഭാഗത്തും ആളപായം ഉള്ളതായി റിപ്പോര്‍ട്ടില്ല.
ഒമ്പതു ദിവസത്തിനിടെ ഇരുപത്തിയാറാമത്തെ തവണയാണ് പാക്കിസ്ഥാന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത്. അതേസമയം പാക് ആക്രമണത്തെ ശക്തമായി നേരിടാന്‍ ബി.എസ്.എഫിന് അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതിര്‍ത്തിഗ്രാമങ്ങള്‍ക്ക് നേരേ പാക് സൈന്യം തുടര്‍ച്ചയായി വെടിവെപ്പ് നടത്തുന്നത് ഗ്രമീണരെ ഭീതിയിലാക്കിയിരിക്കുകയാണ്. നിരവധിപേര്‍ വീടുകളുപേക്ഷിച്ച് മറ്റ് സ്ഥലങ്ങളിലേയ്ക്ക് തമാസം മാറ്റി.
അതിര്‍ത്തിയില്‍ തുടര്‍ച്ചയായി പാക്കിസ്ഥാന് വെടിനിര്‍ത്തല്‍ ലംഘിക്കുന്നതിനാല്‍ സ്ഥിതിഗതികള്‍ അവലോകനം ചെയ്യാന്‍ ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ ഇന്ന് കശ്മീര്‍ സന്ദര്‍ശിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: