ന്യൂദല്‍ഹി: സമുദായ വോട്ട് നേടാന്‍ കോണ്‍ഗ്രസ് മുസ്ലിങ്ങള്‍ക്കിടയില്‍ നരേന്ദ്രമോദിയേപ്പറ്റി ഭീതി പ്രചരിപ്പിക്കുകയാണെന്ന് ജമായത്ത് ഉലമ ഹിന്ദ് നേതാവ്. കോണ്‍ഗ്രസിനൊപ്പം മറ്റു പ്രാദേശിക പാര്‍ട്ടികളും അനാവശ്യവര്ഗ്ഗീയവികാരം ആളിക്കത്തിക്കാന്‍ ശ്രമിക്കുന്നതായും ജമായത്ത് ഉലമ ജനറല്‍ സെക്രട്ടറി മെഹമ്മൂദ് മദനി കുറ്റപ്പെടുത്തി.
വോട്ടു നേടാന്‍ ഈ പാര്‍ട്ടികള്‍ അനാവശ്യമായാണ് മോദിയേപ്പറ്റി മുസ്ലിങ്ങള്‍ക്കിടയില്‍ ഭീതി പരത്തുന്നത്. ഭീതിക്ക് അടിസ്ഥാനമില്ല. മതേതരത്വം എന്നത് രാജ്യത്ത് ആഴത്തില്‍ വേരൂന്നിയ ഒന്നാണ്, ജയ്പൂരില്‍ ബിര്‍ള ഓഡിറ്റോറിയത്തില്‍ മുസ്ലിം സംവരണം എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ പ്രസംഗിക്കുകയായിരുന്നു മെഹമ്മൂദ് മദനി.
പ്രസംഗം വലിയ വാര്‍ത്താ പ്രാധാന്യം നേടിയതോടെ ദേശീയ മാധ്യമങ്ങളടക്കം ജമായത്ത് ഉലമ നേതാവിന്റെ പ്രതികരണം തേടിയപ്പോഴും നിലപാടില്‍ ഉറച്ചു നിന്നുകൊണ്ട് കോണ്‍ഗ്രസിനേയും മറ്റു രാഷ്ട്രീയ പാര്‍ട്ടികളേയും വിമര്‍ശിക്കാന്‍ അദ്ദേഹം തയ്യാറായി. നരേന്ദ്രമോദിയെ പിന്തുണയ്ക്കാനുള്ള ശ്രമമാണ് മദനി നടത്തിയതെന്ന തരത്തില്‍ വാര്‍ത്തയെ വളച്ചൊടിക്കാനുള്ള മാധ്യമങ്ങളുടെ ശ്രമത്തേയും മദനി എതിര്‍ത്തു. മുസ്ലിം വോട്ടുകള്‍ തട്ടിയെടുക്കുന്നതിനായി കോണ്‍ഗ്രസ് നടത്തുന്ന ശ്രമത്തെയാണ് താന്‍ തുറന്നു കാട്ടിയതെന്ന് അദ്ദേഹം പറഞ്ഞു.
വോട്ടുനേടാന്‍ മുസ്ലിങ്ങളില്‍ ഭയം നിറയ്ക്കാനുള്ള ശ്രമം വിജയിക്കില്ല. രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ അതിക്രൂരമായി മുസ്ലീങ്ങളെ കൊന്നൊടുക്കിയിട്ടുണ്ട്. മുസ്ലിങ്ങളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിച്ചവരെ അവര്‍ക്കറിയാം, ഉലമ ഹിന്ദ് നേതാവ് വ്യക്തമാക്കി.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: