കൊച്ചി: ബുക്ക്ചെയ്ത് 60 ദിവസമായിട്ടും പാചക വാതക വിതരണം നടക്കാതെ കടവന്ത്ര മേഖലയില്‍ ജനം നട്ടം തിരിയുന്നതായി പരാതി. പുതിയ കണക്ഷന് അപേക്ഷ നല്കി 4 മാസം കഴിഞ്ഞിട്ടും ലഭ്യമല്ല. ഉപഭോക്താക്കളോട് ജീവനക്കാര്‍ മോശമായി പെരുമാറുന്നതായും പരാതി ഉയര്‍ന്നു. ഇതിനെതിരെ ബിജെപി എളംകുളം ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തില്‍ കടവന്ത്രയിലെ സിനി ഗ്യാസ് ഏജന്‍സി ഉപരോധിച്ചു. ഭരണാധികാരികളുടെയും ഉദ്യോഗസ്ഥ പ്രമുഖരുടെയും വികലമായ നയം മൂലം പാചക വാതകവിതരണം താറുമാറായിരിക്കുകയാണെന്ന് ബിജെപി ജില്ലാ കമ്മറ്റി അംഗം സുജിത് പള്ളുരുത്തി ആരോപിച്ചു.
ഉപരോധ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏരിയാ പ്രസിഡന്റ് കെ.കെ.രാമകൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു. തൃക്കാക്കര നിയോജകമണ്ഡലം സെക്രട്ടറി സി.സതീശന്, കര്‍ഷകമോര്‍ച്ച മണ്ഡലം കണ്‍വീനര്‍ പി.ആര്.ഓമനക്കുട്ടന് എന്നിവര്‍ പ്രസംഗിച്ചു. സുനില്‍ കടവന്ത്ര, പി.എം.പ്രമോദ്, എന്‍.എഫ്.വര്‍ഗീസ്, ചന്ദ്രന് ഗാന്ധിനഗര്‍, തോമസ് ഗിരിനഗര്‍ എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: