കൊച്ചി : സമുദായത്തിന്റെ ഉന്നമനത്തിനും സര്‍ക്കാരില്‍ നിന്നും കിട്ടേണ്ട വിദ്യാഭ്യാസ ആനുകൂല്യങ്ങളും മറ്റും നേടിയെടുക്കുന്നതിനും ഗണക വിഭാഗത്തില്‍പ്പെട്ട എല്ലാ സംഘടനകളെയും ഒന്നിച്ചു നിര്‍ത്തി പൊരുതുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് കേരള ഗണക കണിശ സഭയുടെ എറണാകുളം ജില്ലാ കുടുംബസംഗമം സമാപിച്ചു.
രാവിലെ 9 മണിക്ക് തൃപ്പൂണിത്തുറ സംസ്കൃത കോളേജ് ഓഡിറ്റോറിയത്തില്‍ നിന്നും ആരംഭിച്ച വിളംബരഘോഷയാത്രയെതുടര്ന്ന് ജില്ലായിലെ സഭാംഗങ്ങളുടെ വിവിധ കലാപരിപാടികള്‍ നടന്നു. വൈകിട്ട് 5 മണിക്ക് കെ.ജി.കെ.എസ് എറണാകുളം ജില്ലാ പ്രസിഡന്റ് രവീന്ദ്രന് തിരുവാണിയൂരിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പൊതുസമ്മേളനം കെ.ജി.കെ.എസ്. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.കെ.സുധാകരന് ഉദ്ഘാടനം ചെയ്തു.
എസ്.എസ്.എല്‍.സി, പ്ലസ്ടു, ബിരുദം ഇവയില്‍ ഉന്നത വിജയം കരസ്തമാക്കിയ സഭാംഗങ്ങളുടെ കുട്ടികള്‍ക്കുള്ള ഉപഹാരവും ക്യാഷ് അവാര്‍ഡും കെ.ജി.കെ.എസ് സംസ്ഥാന സെക്രട്ടറി ആമ്പല്ലൂര്‍ ശശിധരന് വിതരണം ചെയ്തു. കൊമേഴ്സില്‍ പി.എച്ച്.ഡി നേടിയ ഡോ.അമ്പിളി സഞ്ജയനെ ചടങ്ങില്‍ കെ.കെ.സുധാകരന് മൊമെന്റോ നല്കി ആദരിച്ചു. ശശീന്ദ്രന് മറ്റക്കുഴി, ഇരുമ്പനം ശിവരാമന്, രത്നം ശിവരാമന്, കനകലാല്‍.കെ.എം., പി.എം.പുരുഷോത്തമന്, പി.കെ.രുഗ്മിണി, റെജി സ്താനത്ത്, പട്ടണക്കാട് സജീവ്, സായിറാം, പരമേശ്വര ഗണകന്, മുരളി ഇടുക്കി, എന്‍.എന്‍.രാമചന്ദ്രന് തുടങ്ങിയ നേതാക്കള്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: