മോസ്കോ: കൂടംകുളം ആണവനിലയത്തിലെ മൂന്നും നാലും യുണിറ്റുകളുടെ കരാര്‍ നടപടി ഊര്‍ജ്ജിതമാക്കാന്‍ ഇന്ത്യ-റഷ്യ ഉച്ചകോടിയില്‍ തീരുമാനം.
റഷ്യയുമായുള്ള കൂടംകുളം കരാര്‍ പാലിക്കാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് പുട്ടിനുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം മന്‍മോഹന്‍സിംഗ് പറഞ്ഞു. രണ്ടു ദിവസത്തെ റഷ്യന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി ഇന്ന് ചൈനയിലേയ്ക്ക് തിരിക്കും. പ്രധാനമന്ത്രിയുടെ റഷ്യാ സന്ദര്‍ശനത്തിനിടെ ഏറ്റവുമധികം ചര്‍ച്ച ചെയ്യാന്‍ സാധ്യത കല്പിച്ചിരുന്നത് കൂടംകുളം ആണവനിലയത്തെ സംബന്ധിച്ചായിരുന്നു.
കൂടംകുളം ആണവനിലയത്തില്‍ രണ്ട് യൂണിറ്റുകളുടെ പ്രവര്‍ത്തനം ഉടന്‍ സജ്ജമാക്കാന്‍ പദ്ധതിയിടുന്നതായി ഇരു രാജ്യങ്ങളുടെയും നേതാക്കള്‍ വ്യക്തമാക്കുകയും ചെയ്തു. ഇന്ത്യ റഷ്യ പതിനാലാമത് ഉച്ചകോടിക്കു ശേഷം പ്രധാനമന്ത്രി മന്മോഹന് സിങ്ങും റഷ്യന്‍ പ്രസിഡന്റ് വ്ലാദിമര്‍ പുടിനും നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് വിശദാംശങ്ങള്‍ പുറത്തുവിട്ടത്.
കൂടംകുളത്ത് 3,4 യൂണിറ്റുകളുടെ ജോലി തടസ്സപ്പെടുത്തുന്ന രീതിയിലുള്ള പ്രശ്നങ്ങള്‍ ഉടന്‍ പരിഹരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 2014 മധ്യത്തോടെ രണ്ടാം ആണവ യൂണിറ്റ് ആരംഭിക്കാന്‍ പദ്ധതിയിടുന്നതായും റഷ്യ അറിയിച്ചു.
മൂന്ന് ഉപഹാരങ്ങളും പുഡിന് ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് നല്‍കിയതായാണ്് റിപ്പോര്‍ട്ട്. റഷ്യന്‍ സര് നിക്കോളാസ് 2, 1890-91 കാലഘട്ടത്തില്‍ ഇന്ത്യയിലേക്ക് പുഡിന് വന്നതിന്റെ വിവരണങ്ങള്‍, 16-ാ ം നൂറ്റാണ്ടിലെ ഇന്ത്യയുടെ ഭൂപടം, മുഗളന്മാരുടെ കാലഘട്ടത്തിലുള്ള നാണയം എന്നിവയെല്ലാമാണ് പുഡിന് ഉപഹാരമായി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: