അഹമ്മദാബാദ്: ഗുജറാത്ത് മുഖ്യമന്തിയും ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയുമായ നരേന്ദ്ര മോദിക്ക് മുതിര്‍ന്ന നേതാവ് എല്‍.കെ അദ്വാനിയുടെ പിന്തുണ. മോദി ഇന്ത്യയുടെ പ്രധാനമന്ത്രി ആകുന്നത് തനിക്ക് സന്തോഷവും അഭിമാനവുമാണെന്ന് അദ്വാനി പറഞ്ഞു. അഹമ്മദാബാദിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ റിസര്‍ച്ച് ആന്റ് മാനേജ്മെന്റിന്റെ ഉദ്ഘാടന വേദിയില്‍ സംസാരിക്കുകയായിരുന്നു അദ്വാനി.
ഗുജറാത്തിലെ മോദിയുടെ പ്രവര്‍ത്തനങ്ങള്‍ രാജ്യത്താകമാനം പ്രശംസനേടിയിട്ടുണ്ട്. അദ്ദേഹം എപ്പോഴും പുതിയ ആശയങ്ങളെ മുറുകെപ്പിടിച്ച് പ്രവര്‍ത്തിക്കുന്ന ഉത്തമനായ നേതാവാണെന്നും ഗുജറാത്തിലെ ബിജെപി സര്‍ക്കാരും മോദിയും ഇന്ത്യയില്‍ മാത്രമല്ല വിദേശത്തുപോലും പ്രശംസയ്ക്ക് പാത്രമാകുന്നു എന്നതില്‍ താന്‍ അഭിമാനിക്കുന്നതായും അദ്വാനി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: