ചെന്നൈ: ആയുധങ്ങളുമായി ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ പ്രവേശിച്ച അമേരിക്കന്‍ കപ്പലിലെ ജീവനക്കാരെ തമിഴ്നാട് ക്യുബ്രാഞ്ച് പോലീസ് അറസ്റ്റുചെയ്തു. ഇന്നലെ പുലര്‍ച്ചെയാണ് യുഎസ് കപ്പലായ സീമന്‍ ഗാര്‍ഡ് ഒഹിയോയിലെ 35 ഓളം ജീവനക്കാരെ അറസ്റ്റ് ചെയ്തത്. ക്യൂബ്രാഞ്ച് എസ് പി ഭവനേശ്വരി, തൂത്തുക്കുടി എസ് പി എം.ദുരൈ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം കപ്പലിനുള്ളില്‍ പ്രവേശിച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവരില്‍ 33 പേരെ തൂത്തുക്കുടി മുതയപുരം പോലീസ് സ്റ്റേഷനിലേക്ക് ചോദ്യം ചെയ്യലിനായി കൊണ്ടുപോയി. ശേഷിക്കുന്ന രണ്ട് പേരെ കപ്പലിന്റെ അറ്റകുറ്റപ്പണികള്‍ക്കായി നിര്‍ത്തിയിരിക്കുകയാണ്.
31 റൈഫിളുകല്, 5000 ത്തില്‍ അധികം വെടിയുണ്ടകളും കപ്പലിന് നിന്ന് കണ്ടെടുത്തിട്ടുണ്ട്. പിടിയിലായവരുടെ പാസ്പോര്‍ട്ടും കണ്ടുകെട്ടിയതായി പോലീസ് അറിയിച്ചു. ഇവരെ കോടതിയില്‍ ഹാജരാക്കുന്നതിന് വേണ്ടിയുള്ള നടപടികള്‍ എടുത്തുവരികയാണ്. കപ്പല്‍ തൂത്തുക്കുടി തീരത്ത് വച്ച് ഇന്ത്യന്‍ തീര സേന പിടികൂടി ആറ് ദിവസങ്ങള്‍ക്ക് ശേഷമാണ് കപ്പല്‍ ജീവനക്കാരെ അറസ്റ്റ് ചെയ്യുന്നത്. പിടിയിലായവരില്‍ ഇന്ത്യാക്കാരുമുണ്ട്.
ഇന്ത്യന്‍ ആയുധ നിയമപ്രകാരം അനുമതിയില്ലാതെ ആയുധങ്ങള്‍ കൈവശം വയ്ക്കുക, പാസ്പോര്‍ട്ട് നിയമം, അവശ്യവസ്തു നിയമം എന്നിവ പ്രകാരവും നിയമാനുസൃതമല്ലാത്ത രീതിയില്‍ ഇന്ധനം ആര്ജിച്ചതിനുമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: