കൊച്ചി: നാദാപുരം തുണേരി പഞ്ചായത്തില്‍ ചാലപ്പുറത്ത് ആറാം വാര്‍ഡില്‍ ആലാച്യത്ത് ചന്ദ്രന്റെ മകള്‍ അഷിന്‍ (6) ആണ് ഉദാരമതികളില്‍നിന്നും ചികിത്സാസഹായം തേടുന്നത്. തിരുവനന്തപുരം റീജണല്‍ ക്യാന്‍സര്‍ സെന്ററില്‍ മൂന്ന് വര്‍ഷമായിട്ട് ചികിത്സയിലായിരുന്ന കുട്ടിക്ക് മജ്ജ മാറ്റിവയ്ക്കല്‍ മാത്രമാണ് ഏക പോംവഴിയെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരിക്കുന്നത്. ഇപ്പോള്‍ കുട്ടി എറണാകുളം അമൃത ആശുപത്രിയില്‍ ചികിത്സയിലാണ്. മജ്ജ മാറ്റിവയ്ക്കുന്നതിന് 15 ലക്ഷത്തില്‍ അധികം രൂപ ചെലവ് വരുമെന്നാണ് അറിയുന്നത്. കൂലിപ്പണിക്കാരനായ ചന്ദ്രന് ഇത്രയും തുക കണ്ടെത്താനാകില്ല.
ഇതുവരെയുള്ള ചികിത്സ നാട്ടുകാര്‍ കമ്മറ്റി രൂപീകരിച്ചാണ് നടത്തിയത്. ചന്ദ്രന് കാഴ്ചശക്തി ഇല്ലാത്ത ഒരു സഹോദരി കൂടിയുണ്ട്. അതിനാല്‍ ചികിത്സാച്ചെലവ് കണ്ടെത്തുന്നതിനായി ടി.എം. ബാലകൃഷ്ണന് ചെയര്‍മാനായും ടി.കെ. ബാലന് കണ്‍വീനറായും കെ.പി.സി. തങ്ങള്‍ ട്രഷറര്‍ ആയും കമ്മറ്റി രൂപീകരിച്ച് നാദാപുരം എസ്ബിടിയില്‍ 67238617175 നമ്പരായി അക്കൗണ്ട് തുറന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: