തിരുവനന്തപുരം: തിരുവനന്തപുരത്ത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ ഇടതുമുന്നണി പ്രതിഷേധം. കുടപ്പനക്കുന്നില്‍ കയര്‍ റിസര്‍ച്ച് ലാബിന്റെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിയെ പ്രതിഷേധക്കാര്‍ കരിങ്കൊടി കാണിച്ചു. രാവിലെ മുതല്‍ മുഖ്യമന്ത്രി വരാനിടയുള്ള വഴികളെല്ലാം ഇടതുമുന്നണി പ്രവര്‍ത്തകര്‍ ഉപരോധിച്ചിരുന്നു.
വഴയിലയില്‍ പോലീസും പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി. കുടപ്പനക്കുന്നിലേക്ക് എത്തുന്ന വഴയിലയിലെ റോഡിന് സമീപത്ത് വച്ച് പ്രവര്‍ത്തകരെ പോലീസ് തടഞ്ഞു. തുടര്‍ന്നായിരുന്നു സംഘര്‍ഷം ഉടലെടുത്തത്. പോലീസ് മര്‍ദ്ദിച്ചുവെന്ന് ആരോപിച്ച് സ്ത്രീകളടക്കമുള്ള സമരക്കാര്‍ റോഡില്‍ കുത്തിയിരുന്നു.
വന്‍ പോലീസ് സംഘത്തെയാണ് കുടപ്പനക്കുന്നിലും പരിസരത്തും വിന്യസിച്ചിരുന്നത്. പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: