ആലുവ: സിനിമാ താരങ്ങള്‍ക്കു മാത്രം വിഐപി പദവി നല്കുന്ന സര്‍ക്കാരിെന്റ നടപടികളെ നാടകനടന്മാരുള്ക്കൊളളുന്ന കലാകേരളം ഒത്തൊരുമിച്ച് ചെറുത്തുതോല്‍പ്പിക്കണമെന്ന് കേരള സംഗീത നാടക അക്കാദമി ചെയര്മാന് സൂര്യാകൃഷ്ണമൂര്‍ത്തി ആവശ്യപ്പെട്ടു.
ആലുവ സംഗീത സഭ (ടാസ്)യുടെ ആഭിമുഖ്യത്തിലുളള നാടകോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചലച്ചിത്ര താരങ്ങള്‍ ആഹ്വാനം ചെയ്താല്‍ മാത്രമേ ജനങ്ങള്‍ എന്തും ഉള്ക്കൊളളുകയുളളൂവെന്ന തെറ്റായ സന്ദേശമാണ് സര്‍ക്കാരും ചില സംഘടനകളും ചെയ്യുന്നത്. മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവി ലഭിച്ച ശേഷമുളള സര്‍ക്കാരിെന്റ ഓണാഘോഷവും മലയാളം ശരിക്കറിയാത്ത ചലച്ചിത്ര താരത്തെ കൊണ്ടാണ് ഉദ്ഘാടനം ചെയ്യിച്ചത്. കൃത്യമായി വരുമാനം വെളിപ്പെടുത്താത്ത സിനിമാതാരങ്ങളെകൊണ്ടാണ് നികുതി വകുപ്പ് കൃത്യമായി നികുതിയടയ്ക്കണമെന്ന് ജനങ്ങളെ ഉദ്ബോധിപ്പിക്കുന്നത്. അതുപോലെ പോളിയോ കുത്തിവയ്പ്പ് യഥാസമയം എടുക്കേണ്ടതിെന്റ ആവശ്യകത ജനങ്ങളെ ബോധ്യപ്പെടുത്താനുളള പരസ്യത്തിലും ഡോക്ടര്ക്കുപകരം സിനിമാതാരങ്ങളാണ്. കേരളത്തിേന്റയും തമിഴ്നാടിേന്റയും സംസ്ക്കാരം തിരിച്ചറിയാന്‍ ഇക്കാലത്തും ഭരണതലത്തിലുളളവര് ശ്രമിക്കാത്തത് ഖേദകരമാണെന്നും അദ്ദേഹം പറഞ്ഞു.
ലക്ഷങ്ങള്‍ പ്രതിഫലം നേടുന്ന സിനിമാതാരങ്ങള്‍ക്ക് സംസ്ഥാന അവാര്‍ഡായി 30,000 രൂപ നല്കുമ്പോള് ദാരിദ്ര്യത്തില്‍ കഴിയുന്ന നാടക നടന്മാര്ക്ക് വെറും 7500 രൂപ മാത്രമാണ് നല്‍കുന്നത്. കലാകാരന്മാര് ഒത്തുചേര്‍ന്ന് പ്രതികരിച്ചാല്‍ മാത്രമേ കലാരംഗത്തെ അന്യായമായി വേര്‍തിരിച്ചുകാണുന്ന ഭരണവര്ഗക്കാരുടെ ധാര്‍ഷ്ട്യം അവസാനിപ്പിക്കുവാന്‍ കഴിയുകയുളളൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ടാസ് പ്രസിഡണ്ട് എസ്.പ്രേംകുമാര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ കെ.പി.ഇ.സി ബീയാട്രിസ്, രവിപുത്തന് എന്നിവരെ ആദരിച്ചു. അന്‍വര്‍സാദത്ത് എം.എല്‍.എ മുഖ്യാതിഥിയായിരുന്നു. ഷാനവാസ്, സി.എന്‍.കെ.മാരാര്‍, സേവ്യാര്പുല്പ്പാട്, ടി.സി.റഫീക്ക് പ്രൊ.പി.ചന്ദ്രദാസന്‍ എന്നിവര്‍ സംസാരിച്ചു. ടാസ് നടത്തിയ കവിതാലാപന മത്സരത്തിലെ വിജയികള്‍ക്കുളള സമ്മാനദാനവും ചടങ്ങില്‍ സൂര്യാകൃഷ്ണമൂര്‍ത്തി നിര്‍വഹിച്ചു. എല്ലാ ദിവസവും വൈകിട്ട് 6 മുതല്‍ ഓരോ ലഘുനാടകവും പ്രൊഫഷണല്‍ നാടകവുമാണ് അരങ്ങേറുക. ഈ മാസം 24 നാണ് സമാപനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: