പള്ളുരുത്തി: വിദ്യാഭ്യാസമേഖലയില്‍ ഈഴവ സമുദായത്തെ സര്‍ക്കാര്‍ നിരന്തരം അവഗണിക്കുകയാണെന്ന് എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റും, യൂത്ത് മൂവ്മെന്റ് സംസ്ഥാന ചെയര്‍മാനുമായ തുഷാര്‍വെള്ളാപ്പള്ളി പറഞ്ഞു.
ജനസംഖ്യാനുപാതികമായി സമുദായത്തിന് പരിഗണന ലഭിക്കുന്നില്ല. കൊച്ചി എസ്എന്‍ഡിപി യൂത്ത് മൂവ്മെന്റ് സംഘടിപ്പിച്ച യുവജന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുസ്ലിം സമുദായത്തിന് സര്‍ക്കാര്‍ വാരിക്കോരി നല്‍കുകയാണ്. 51 ശതമാനം മുസ്ലീം കുട്ടികള്‍ പഠിക്കുന്ന സ്കൂളുകളെ മാപ്പിള സര്‍ക്കാര്‍ സ്കൂളുകളാക്കുന്നതിന് സര്‍ക്കാര്‍ ഉത്തരവായിരിക്കുന്നു. മറ്റ് സമുദായങ്ങള്‍ക്കൊന്നും ഈ പരിഗണന ലഭിക്കുന്നില്ല.
ഇടതും, വലതുമൊക്കെ ഈഴവരെ അവഗണിക്കുകയാണ്. പാര്‍ട്ടിനേതൃത്വത്തിലേക്ക് ഒരു ഈഴവനെപ്പോലും പരിഗണിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എസ്എന്‍ഡിപി കൊച്ചിയൂണിയന് പ്രസിഡന്റ് എ.കെ.സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. ഷൈന്കൂട്ടുങ്കല്, എം.ഡി.അഭിലാഷ്, ഇ.കെ.മുരളീധരന്, കെ.ആര്.ചന്ദ്രന്, ബാബു വിജയാനന്ദ്, പി.എന്‍.ഷാജി, സീനസത്യശീലന്, ആര്.സന്തോഷ്, സി.പി.കിഷോര്‍, പി.കെ.ബാബു, ശ്യാമപ്രസാദ്, ബിനീഷ്, കെ.കെ.രാജേഷ്, സമോഷ്, വി.എസ്.സുധീര്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: