കൊച്ചി: അമൃതസ്കൂള്‍ ഓഫ് ആര്‍ട്ട്സ് ആന്റ് സയന്‍സസിലെ കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗം ക്ലൗഡ് കമ്പ്യൂട്ടിങ്ങില്‍ സംഘടിപ്പിക്കുന്ന മൂന്നുദിവസം നീണ്ടുനില്‍ക്കുന്ന ദേശീയ ശില്പശാല്ക്ക് തുടക്കമായി. കമ്പ്യൂട്ടര്‍ സൊസൈറ്റിയും അമൃതയും ചേര്‍ന്ന് നടത്തുന്ന ശില്പശാല ഇടപ്പള്ളി ബ്രഹ്മസ്ഥാനം ഓഡിറ്റോറിയത്തില്‍ കുസാറ്റ് സ്കൂള്‍ ഓഫ് എഞ്ചിനീയറിംഗ് വിഭാഗം അസോസിയേറ്റ് പ്രൊഫ.എം.ബി.സന്തോഷ്കുമാര്‍ ഉദ്ഘാടനം ചെയ്തു.
അമൃതാനന്ദമയീമഠം ജനറല്‍ സെക്രട്ടറി സ്വാമി പൂര്‍ണ്ണാമൃതാനന്ദപുരി, ഡയറക്ടര്‍ ഡോ.യു.കൃഷ്ണകുമാര്‍, കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗം മേധാവി ഡോ.ജൂഡി നായര്‍ എന്നിവര്‍ പങ്കെടുത്തു. ക്ലൗഡ് കമ്പ്യൂട്ടിങ്ങ് സോഫ്റ്റ്വെയറുകളും ഇന്സ്റ്റുലേഷന്, അഡ്മിനിസ്ട്രേഷന്, പ്രോഗ്രാമിങ്ങ് തുടങ്ങിയവ ചെയ്തു പരിശീലിക്കാന്‍ ലഭിക്കുന്ന അവസരമാണ് ശില്പശാലയുടെ പ്രധാന ആകര്‍ഷണം. ശില്പശാല ബുധനാഴ്ച സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: