ലണ്ടന്‍: ഗാന്ധിജി ജയില്‍വാസ കാലത്ത് ഉപയോഗിച്ചിരുന്ന ചര്‍ക്ക ലേലം ചെയ്യുന്നു. ബ്രിട്ടണിലെ പ്രമുഖ ലേല കേന്ദ്രമായ മുള്ളോക്കില് നവംബര്‍ അഞ്ചിനാണ് ലേലം നടക്കുക. 60,000 പൗണ്ടാണ് ഏറ്റവും കുറഞ്ഞ ലേലത്തുക. സ്വാതന്ത്ര്യസമര കാലത്ത് പൂനെയിലെ യേര്‍വാഡ ജയിലില്‍ കഴിയവേ ഗാന്ധിജി ഉപയോഗിച്ചുകൊണ്ടിരുന്നതാണ് ഈ ചര്‍ക്ക. ഇത് പിന്നീട് അമേരിക്കന്‍ മിഷനറി പ്രവര്‍ത്തകനായ ഫ്ലോയ്ഡ് എ.പഫറിന് നല്‍കുകയായിരുന്നു. കൊളോണിയല്‍ ഇന്ത്യയില്‍ പഫര്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ മാനിച്ചാണ് ചര്‍ക്ക സമ്മാനിച്ചത്. മുളകൊണ്ടുള്ള കലപ്പയുടെ ശില്പിയാണ് പഫര്‍. ഈ കലപ്പ പിന്നീട് ഗാന്ധിജി ഏറ്റെടുക്കുകയായിരുന്നു.
ഗാന്ധിജിയുമായി ബന്ധപ്പെട്ട 60 ഓളം വസ്തുക്കളും ലേലം ചെയ്യുമെന്ന് മുള്ളോക്കിലെ റിച്ചാര്‍ഡ് വെസ്റ്റ്വുഡ് ബ്രൂക്സ് പറഞ്ഞു. ഇതില്‍ ഗാന്ധിജിയുടെ ചില പ്രധാന രേഖകളും ഫോട്ടോഗ്രാഫുകളും ബുക്കുകളും ഉള്‍പ്പെടുന്നു.
ബ്രിട്ടീഷ് ഭരണ കാലത്ത് ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്ന പരുത്തി, വസ്ത്ര നിര്‍മാണത്തിനായി യുകെയിലേക്ക് കൊണ്ടുപോയി, തിരികെ ഇന്ത്യയില്‍ കൊണ്ടുവന്ന വില്പന ചെയ്യുകയായിരുന്നു പതിവ്. എന്നാല്‍ ഈ വസ്ത്രങ്ങളുടെ വില സാധാരണക്കാര്‍ക്ക് താങ്ങാവുന്നതിലും അധികമായിരുന്നു. ഈ സാഹചര്യത്തില്‍ ബ്രിട്ടീഷ് ഉത്പന്നങ്ങള്‍ നിരാകരിച്ചുകൊണ്ട്, സ്വന്തം വസ്ത്രങ്ങള്‍ അവനവന് തന്നെ തുന്നുന്നതിന് ഗാന്ധിജി പ്രോത്സാഹനം നല്‍കുകയായിരുന്നു.
നിത്യേനയുള്ള നൂല്‍നൂല്‍പ്പിനെ ഒരു തരം ധ്യാനം എന്നാണ് ഗാന്ധിജി വിശേഷിപ്പിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: