വാഷിംഗ്ടണ്‍: അമേരിക്ക പാക്കിസ്ഥാന്റെ പ്രധാന പങ്കാളിയായിരിക്കുമെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി. ഇരു രാജ്യങ്ങളും തമ്മില്‍ ഏറെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. നാലു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിന് അമേരിക്കയിലെത്തിയ പാക്കിസ്ഥാന് പ്രധാനമന്ത്രി നവാസ് ഷെരീഫിനെ സ്വാഗതം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു കെറി. സ്റ്റേറ്റ് ഡിപ്പാര്‍ട്ടുമെന്റ് ആസ്ഥാനമായ ഫോഗിബോട്ടമിലാണ് ഷെരീഫിനെ സ്വാഗതം ചെയ്തത്. ഒക്ടോബോര്‍ 23 ന് വൈറ്റ് ഹൗസില്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുമായി ഷെരീഫ് കൂടിക്കാഴ്ച നടത്തും. വൈസ് പ്രസിഡന്റ് ജോയ് ബെയ്ഡനും കൂടിക്കാഴ്ചയില്‍ സംബന്ധിക്കും. ഇരു നേതാക്കളും സംയുക്ത പ്രസ്താവന ഇറക്കുമെന്നാണ് പ്രതീക്ഷ.
വരും ദിവസങ്ങളില്‍ നടക്കുന്ന ഉന്നതതല ചര്‍ച്ചകളെക്കുറിച്ച് ആകാംഷയുണ്ടെന്നും കെറി പറഞ്ഞു. ഷെരീഫിന് ആതിഥേയത്വം വഹിക്കാന്‍ കഴിഞ്ഞതില്‍ ജോണ്‍ കെറി സന്തുഷ്ടി രേഖപ്പെടുത്തി.
കാര്‍ഗില്‍ യുദ്ധത്തിനിടെ 1999 ല്‍ ജൂലൈയിലാണ് ഷെരീഫ് ആദ്യമായി അമേരിക്കയില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: