തിരുവനന്തപുരം: പാത ഇരട്ടിപ്പിക്കല്‍ നടക്കുന്നതിനാല്‍ നാളെ കോട്ടയം വഴിയുള്ള ട്രെയിന്‍ സര്‍വീസില്‍ ക്രമീകരണം ഏര്‍പ്പെടുത്തി. രാവിലെ 7.30 ന് പുറപ്പെടുന്ന എറണാകുളം-കോട്ടയം പാസ്സഞ്ചറും വൈകീട്ട് 5.15 ന് കോട്ടയത്ത് നിന്ന് പുറപ്പെടേണ്ട കോട്ടയം-എറണാകുളം പാസ്സഞ്ചറും റദ്ദു ചെയ്യും.
രാവിലെ 4.20 നു കൊല്ലത്ത് നിന്ന് പുറപ്പെടുന്ന കൊല്ലം-എറണാകുളം പാസ്സഞ്ചര്‍ കോട്ടയത്ത് യാത്ര അവസാനിപ്പിക്കും. വേണാട് എക്സ്പ്രസ് തിരുവനന്തപുരത്തിനും കോട്ടയത്തിനും ഇടയില്‍ മാത്രമേ സര്‍വീസ് നടത്തുകയുള്ളൂ. ഗുരുവായൂര്‍-പുനലൂര്‍ ഫാസ്റ്റ് പാസ്സഞ്ചര്‍ ഗുരുവായൂരില്‍ നിന്ന് ഏറണാകുളം ടൗണ്‍ വരെ വന്നു തിരിച്ചുപോകും. യശ്വന്ത്പൂര്‍ കൊച്ചുവേളി എക്സ്പ്രസ് ആലപ്പുഴ വഴി തിരിച്ചു വിടും. തിരുവനന്തപുരത്തേക്കുള്ള ചില തീവണ്ടികള്‍ പിടിച്ചിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: