കണ്ടവര്‍ കണ്ടവര്‍ അമ്പരന്നു. എന്താണിവര്‍ ചെയ്യുന്നത്? സ്വന്തം മകന് മരിച്ചു കിടക്കുമ്പോള്‍ ഇങ്ങനെയൊക്കെ ആകാമോ? ചൈതന്യ ദേവന് നോക്കുമ്പോള്‍ പലരുടെയും മുഖത്ത് മ്ലാനത, ദുഃഖത്തിന്റെ കരിനിഴല്‍. ചൈതന്യദേവന്‍ അന്വേഷിച്ചു. എന്താണ് കാര്യം? നിങ്ങള്‍ക്ക് എന്തുപറ്റി? എല്ലാവരുടെയും ഉള്ളില്‍ എന്തോ നീറ്റിക്കൊണ്ടിരിക്കുന്നതായി തോന്നുന്നു. എന്താണ് പറയൂ? അവര്‍ ഓടിവന്ന് പറഞ്ഞു പ്രഭോ, അങ്ങ് പറഞ്ഞത് സത്യമാണ്. തൊട്ടപ്പുറത്ത് ഇതാ ഞങ്ങളുടെ പുത്രന് മരിച്ചുകിടക്കുന്നു. ചൈതന്യദേവന്‍ ഒന്ന് ഞെട്ടിപ്പോയി. എന്ത്! മകന് മരിച്ചതറിഞ്ഞിട്ടും നിങ്ങള്‍ക്ക് എന്നെ സ്വീകരിക്കാനും എന്നോടൊപ്പം പാടാനും ആടാനും സാധിച്ചെന്നോ? അത്ഭുതം! ചൈതന്യ ദേവന് നോക്കുമ്പോള്‍ അതാ മകനെ ജീവന് വെടിഞ്ഞ ശരീരം കാണുന്നു.
– തഥാതന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: