ശ്രീനഗര്‍: പാക്കിസ്ഥാന് വെടി നിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത് തുടര്‍ന്നാല്‍ മറ്റു മാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ടി വരുമെന്ന് കാശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള വ്യക്തമാക്കി.
പ്രശ്നത്തില്‍ പാക്കിസ്ഥാന് പ്രധാനമന്ത്രി നവാസ് ഷരീഫ് മൗനം പാലിക്കുകയാണ്. പാക്ക് പ്രധാനമന്ത്രിയുടെ ഉത്തരവ് പ്രകാരമായിരിക്കാം വെടി നിര്‍ത്തല്‍ കരാര്‍ ലംഘനങ്ങള്‍ ഉണ്ടാകുന്നത്.
അതുമല്ലെങ്കില്‍ ഈ പ്രശ്നത്തില്‍ നിയന്ത്രണം കൊണ്ടു വരാന്‍ നവാസിനാകുന്നില്ലാത്തതാണ് കാരണമെന്ന് ഒമര്‍ പറഞ്ഞു. വീണ്ടും അതിര്‍ത്തി ലംഘനമുണ്ടായാല്‍ അതിന് ഉചിതമായ മറുപടി നല്‍കുമെന്നും ഒമര്‍ വ്യക്തമാക്കി.
കാസ്മീര്‍ പ്രശ്നത്തില്‍ യുഎസ് ഇടപെടണമെന്ന ഷരീഫിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അതിര്‍ത്തിക്ക് സമീപമുള്ള ഗ്രമവാസികളില്‍ തുടര്ച്ചായായിട്ടുള്ള വെടിവയ്പ്പുകള്‍ ഭീതിയുളവാക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു.
2013ല്‍ ഇതുവരെ 136 തവണ പാക്ക് സേന വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിട്ടുണ്ട്. കഴിഞ്ഞ എട്ട് വര്‍ഷങ്ങളിലെ ഏറ്റവും വലിയ കരാര്‍ ലംഘനമാണിതെന്ന് പ്രതിരോധ വക്താവ് പറയുന്നു. സുരക്ഷ സംബന്ധിച്ച കാര്യങ്ങള്‍ വിലയിരുത്താന്‍ ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ ചൊവ്വാഴ്ച്ച അതിര്‍ത്തി പ്രദേശങ്ങള്‍ സന്ദര്‍ശിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: