ന്യൂദല്‍ഹി: ഛത്തീസ്ഗഡിലെ നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള ആദ്യഘട്ട ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. 67 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെയാണ് ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി പ്രഖ്യാപിച്ചത്. ഇതില്‍ 20 പേര് പുതുമുഖങ്ങളാണ്. നിലവിലുള്ള 9 എംഎല്‍എമാര്‍ മത്സര രംഗത്തില്ല. മുഖ്യമന്ത്രി രമണ്‍സിങ്ങിന്റെ നേതൃത്വത്തില്‍ ബിജെപി വീണ്ടും അധികാരത്തിലേറുമെന്ന് യോഗ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് ബിജെപി ജനറല്‍ സെക്രട്ടറി അനന്തകുമാര്‍ പറഞ്ഞു.
ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികളേയും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയേയും പ്രഖ്യാപിക്കുമെന്ന് മാധ്യമങ്ങളിലൂടെ പ്രചരണം നടന്നെങ്കിലും ആദ്യം തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനമായ ഛത്തീസ്ഗട്ടിലെ മാത്രമേ നിലവില്‍ പ്രഖ്യാപിച്ചിട്ടുള്ളൂ. ഉടന്‍ തന്നെ അടുത്ത ഘട്ട ലിസ്റ്റ് പുറത്തിറക്കും. മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ.അദ്വാനി, പാര്‍ട്ടി അദ്ധ്യക്ഷന്‍ രാജ്നാഥ്സിങ്, പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോദി, ലോക്സഭാപ്രതിപക്ഷ നേതാവ് സുഷമാ സ്വരാജ്, മുരളീ മനോഗര്‍ ജോഷി, നിതിന്‍ ഗഡ്ഗരി,അനന്ത്കുമാര്‍, രാംലാല്‍,വെങ്കയ്യ നായിഡു എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
സര്‍ക്കസു കാണാന്‍ ആളുകള്‍ കൂടുന്നതിനു സമാനമാണ് ബിജെപിയുടെ തെരഞ്ഞെടുപ്പ് റാലികളില്‍ ആളുകളെത്തുന്നതെന്ന കോണ്‍ഗ്രസിന്റെ പ്രതികരണം തരംതാണതും ഉത്തരവാദിത്വ രഹിതവുമാണെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ രാജ്നാഥ്സിങ് പ്രസ്താവിച്ചു. കോണ്‍ഗ്രസ് സമ്മേളനത്തിലെത്തുന്ന ജനങ്ങള്‍ കോമാളികളെ കാണാനാണ് വരുന്നതെന്ന് ബിജെപി ആരോപിച്ചാല്‍ എങ്ങനെയിരിക്കുമെന്നും ദേശീയ അദ്ധ്യക്ഷന്‍ ചോദിച്ചു. നരേന്ദ്രമോദിയുടെ വര്‍ദ്ധിച്ചു വരുന്ന ജനസമ്മിതിയാണ് കോണ്‍ഗ്രസ് നേതാക്കളെ വിറളിപിടിപ്പിച്ചിരിക്കുന്നതെന്നും ബിജെപി ദേശീയ നേതൃത്വം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: