മരട്: കുമ്പളം ലക്ഷ്മീനാരായണക്ഷേത്രം റോഡുമായി ബന്ധപ്പെട്ട ക്രമക്കേടിനെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ബിജെപി ആവശ്യപ്പെട്ടു. തകര്‍ന്നുകിടക്കുന്ന റോഡിന്റെ അറ്റകുറ്റപണികള്‍ക്കായി ലക്ഷങ്ങള്‍ അനുവദിച്ചെന്നാണ് സ്ഥലം എംഎല്‍എ കൂടിയായ മന്ത്രി കെ.ബാബു പറയുന്നത്. എന്നാല്‍ പഞ്ചായത്ത് മെമ്പര്‍ പറയുന്നത് പണം കിട്ടിയില്ലെന്നാണ്. തകര്‍ന്നുകിടക്കുന്ന റോഡില്‍ക്കൂടി യാത്രചെയ്ത് നടുവൊടിയുന്ന ജനത്തെ മന്ത്രിയും, പഞ്ചായത്ത അംഗവും ചേര്‍ന്ന് കബളിപ്പിക്കുകയാണെന്ന് ബിജെപി കുമ്പളം പഞ്ചായത്ത് കമ്മറ്റിയോഗം ആരോപിച്ചു.
ലക്ഷ്മിനാരായണറോഡിന്റെ ശോച്യാവസ്ഥക്കുപരിഹാരം കാണണമെന്നും, പഞ്ചായത്തിന്റെ പൊതുശ്മശാനം എത്രുംപെട്ടെന്ന് പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. പുതിയ പഞ്ചായത്ത് കമ്മറ്റിയുടെ ആദ്യയോഗത്തില്‍ മണ്ഡലം സെക്രട്ടറി മുരളീധരന് അദ്ധ്യക്ഷതവഹിച്ചു. വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് സമരപരിപാടികള്‍ തുടങ്ങുവാനും യോഗം തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: