മാലി: മാലിദ്വീപിലെ പുതിയ തിരഞ്ഞെടുപ്പ് ഒക്ടോബര്‍ 26ന് നടത്തുമെന്ന് മുന്‍ പ്രസിഡന്റ് മുഹമ്മദ് വഹീദ് അറിയിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന് അംഗങ്ങളുമായുള്ള ചര്‍ച്ചക്കൊടുവിലാണ് വഹീദ് ഇക്കാര്യം അറിയിച്ചത്. തിരഞ്ഞെടുപ്പിനുള്ള പുതിയ തീയതി പിന്നീട് അറിയിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് മേധാവി ഫുവാദ് തൗഫീക്ക് പറഞ്ഞിരുന്നു.
സെപ്റ്റംബര്‍ ഏഴിന് നടന്ന തിരഞ്ഞെടുപ്പില്‍ കൃത്രിമം കാണിച്ചെന്നാരോപിച്ച് വിട്ടുനില്‍ക്കുകയായിരുന്നു മുന്‍ പ്രസിഡന്റ് വഹീദ്. ഇന്നലെ നടക്കാനിരുന്ന മാലിദ്വീപ് തിരഞ്ഞെടുപ്പ് കോടതി വിധി പാലിച്ചില്ലായെന്ന കാരണത്താല്‍ പോലീസ് തടഞ്ഞതിനെ തുടര്‍ന്നാണ് വീണ്ടും തിരഞ്ഞെടുപ്പ് നീട്ടി വയ്ക്കേണ്ടി വന്നത്.
ഒക്ടോബര്‍ 26ന് നടക്കുന്ന തിരഞ്ഞെടുപ്പ് പൂര്ണപിന്തുണയോടെ മികച്ച രീതിയില്‍ നടത്തുമെന്ന് വാഹീദ് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: